ആഡംബര ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡ്: 11 പേരെ അറസ്റ്റ് ചെയ്തു
തലശ്ശേരി: നഗരത്തിലെ ആഡംബര ചൂതാട്ട കേന്ദ്രത്തില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ 11 പേരെ പിടികൂടി. ഇവരില്‍ നിന്ന് 1,15,100 രൂപയും പിടിച്ചെടുത്തു. മഞ്ഞോടി കീഴന്തി മുക്കിലെ ഒരു വീടിന് മുകളില്‍ പ്രവര്‍ത്തിച്ചു വന്ന ഒറ്റ നമ്പര്‍ ചൂതാട്ട കേന്ദ്രത്തിലാണ് തലശ്ശേരി സി.ഐ പി.എം മനോജിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
ലോട്ടറിയുടെ മൊത്ത വിതരണ കേന്ദ്രമെന്ന നിലയിലായിരുന്നു ഇവിടെ ചൂതാട്ട കേന്ദ്രം പ്രവര്‍ത്തിച്ചതെന്ന് പൊലിസ് പറഞ്ഞു. വീടിന്റെ താഴത്തെ നിലയില്‍ വീട്ടുടമസ്ഥന്റെ കുടുംബാംഗങ്ങളാണ് താമസിച്ച് വരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വേഷം മാറിയെത്തിയ പൊലിസ് സംഘമാണ് ചൂതാട്ടത്തിലേര്പ്പെട്ടവരെ പിടികൂടിയത.് മദ്യവും ഭക്ഷണവും മറ്റും ഈ ചൂതാട്ട കേന്ദ്രത്തിലെത്തുന്നവര്‍ക്ക് നല്‍കിയിരുന്നു.
തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഒറ്റ നമ്പര്‍ ചൂതാട്ടത്തിന്റെ മുഖ്യ കേന്ദ്രവും ഇതാണെന്ന് പൊലിസ് പറഞ്ഞു. പന്ന്യന്നൂര്‍ സ്വദേശി പ്രകാശന്(45), തട്ടാരിമുക്കിലെ രവീന്ദ്രന്(66), മുഴപ്പിലങ്ങാട് സ്വദേശി സാജിദ്(39), പിണറായി പാറപ്രത്തെ അനില്‍കുമാര്‍(43), ചമ്പാട്ടെ മോഹനന്(62), ചോനാടം എകരത്ത്പീടികയിലെ പ്രജേഷ്(47), നിട്ടൂര്‍ നമ്പ്യാര്‍പീടികയിലെ റെജി(45), മുഴപ്പിലങ്ങാട് സ്വദേശി സാദിഖ്(41), കോടിയേരി മനേക്കരയിലെ വിനീഷ്(31), അഴിയൂരിലെ സമീര്‍(41), തലശ്ശേരി ചാലില്‍ സ്വദേശി സുബൈര്‍(65) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ലോട്ടറി ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നത്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."