ആശുപത്രി മാലിന്യങ്ങള്‍ തള്ളിയത് ജനവാസകേന്ദ്രത്തില്‍
കുറ്റ്യാടി: വന്‍തോതില്‍ ആശുപത്രി മാനില്യങ്ങള്‍ കൊണ്ടുതള്ളിയത് ജനവാസ കേന്ദ്രത്തിനരികെ. വനഭൂമി ആയതിനാല്‍ ആശുപത്രിക്കെതിരേ വനംവകുപ്പ് കേസെടുത്തു.
മേപ്പയ്യൂരില്‍ പ്രവര്‍ത്തിക്കുന്ന റീലിഫ് ക്ലിനിക്ക് ആന്‍ഡ് നേഴ്‌സിങ് ഹോമിലെ മാലിന്യങ്ങളാണ് കാവിലുംപാറ പഞ്ചായത്തിലെ ബെല്‍മൗണ്ട് എടക്കാട്ടില്‍ തള്ളിയത്.
കുണ്ടുതോടില്‍ നിന്ന് തോട്ടക്കാട്ടേക്ക് പോകുന്ന റോഡരികിലാണ് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന രക്തം കലര്‍ന്ന കോട്ടണ്‍ തുണികള്‍, സിറിഞ്ചുകള്‍, ഉപയോഗശൂന്യമായ മരുന്നുകള്‍, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങിയതാണ് മാലിന്യങ്ങള്‍ തള്ളിയത്.
നിരവധി പ്ലാസ്റ്റിക് കവറുകളിലും മറ്റുമായി വലിച്ചെറിയപ്പെട്ട നിലയിലാണ് മാനില്യങ്ങളുള്ളത്. വ്യാഴാഴ്ച അര്‍ധരാത്രി തള്ളിയ മാലിന്യം വെള്ളിയാഴ്ച രാവിലെയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്.
ഉടന്‍ തന്നെ പഞ്ചായത്ത്, പൊലിസ്, ആരോഗ്യവകുപ്പ് എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കി.
ആശുപത്രി നല്‍കിയ കൊട്ടേഷനില്‍ കരാറുകാരാണ് നിക്ഷേപത്തിന് പിന്നില്‍.
അതേസമയം, ആശുപത്രി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കാരിക്കാതെ കരാര്‍ നല്‍കിയ ആശുപത്രിക്കെതിരേ നടപടി ശക്തമാക്കണമെന്നും തള്ളിയ മാലിന്യങ്ങള്‍ തിരിച്ചെടുത്ത് സംസ്‌ക്കരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."