HOME
DETAILS
MAL
ലക്ഷത്തിനടുത്ത് പുതിയ കേസുകള്‍; 45 ലക്ഷം കവിഞ്ഞ് ആകെ രോഗികള്‍; തുടര്‍ച്ചയായ രണ്ടാം ദിനവും രാജ്യത്ത് കൊവിഡില്‍ റെക്കോര്‍ഡ് വര്‍ധന
backup
September 11 2020 | 04:09 AM
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 96,551 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1209 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 45,62,415 ആയി. 76271 പേര്‍ക്കാണ് കൊവിഡ് മൂലം ഇതുവരെ രാജ്യത്ത് ജീവന് നഷ്ടമായത്.
9,43,480 ആണ് രാജ്യത്തെ ആക്ടിവ് കേസുകള്‍. 35,42,663പേര് രോഗമുക്തരായി. 77.65% രോഗമുക്തി നിരക്ക്.
65,88,163 പേര്‍ക്ക് രോഗം ബാധിച്ച അമേരിക്കയാണ് രോഗബാധിതരുടെ പട്ടികയില്‍ ലോകത്ത് ഒന്നാമത്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 42,39,763 പേര്‍ക്ക് രോഗം ബാധിച്ച ബ്രസില്‍ പട്ടികയില്‍ മൂന്നാമതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."