HOME
DETAILS

മന്ത്രി ജലീലിന്റെ രാജിക്കായി പോര്‍മുഖം തുറന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

  
backup
September 11 2020 | 16:09 PM

minister-k-t-jaleel-against-party-issue-1234

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കുനേരെ പൊലിസ് ലാത്തിവീശി. മാര്‍ച്ചില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രികളിലേക്കുമാറ്റി. പലയിടത്തും മന്ത്രിയുടെ കോലം കത്തിച്ചു.
ബി.ജെ.പി മാര്‍ച്ചിനുനേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട്ടും ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. മന്ത്രിയുടെ രാജി ആവശ്യമുയര്‍ത്തി പ്രതിപക്ഷം രാത്രിയില്‍ തന്നെ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.ഡി സതീശന്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്് ഷാഫി പറമ്പില്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തുടങ്ങിയവരെല്ലാം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞു. ബി.ജെ.പി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികളിലേക്കും രാത്രി തന്നെഇറങ്ങുകയായിരുന്നു. ജലീലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

സെക്രട്ടേറിയറ്റിനു മുമ്പില്‍ നടന്ന പ്രതിഷേധ സമരത്തില്‍ മന്ത്രി രാജിവെക്കുംവരെ സമരം തുടരുമെന്ന് ബി.ജെ.പി മുന്നറിയിപ്പ് നല്‍കി. പൊലിസ് നടപടി കടുത്താല്‍ കേരളത്തില്‍ ചോരപ്പുഴയൊഴുകുമെന്ന് കെ.സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. ധാര്‍മികതയുണ്ടെങ്കില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു. എത്രകാലം മുഖ്യമന്ത്രിക്ക് ജലീലിനെ സംരക്ഷിക്കാനാകുമെന്നും ജലീല്‍ തലയില്‍ മുണ്ടിട്ടാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിയുടെ രാജി ആവശ്യമുയര്‍ത്തി പ്രതിപക്ഷം പോര്‍മുഖത്തിറങ്ങിയതോടെ മന്ത്രി ഫേസ്ബുക്കില്‍ മറുപടിയുമായെത്തിയത്.
രണ്ടുവരിയില്‍ മാത്രം അവസാനിക്കുന്ന മറുപടിയില്‍ സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്നും സംഭവിക്കില്ല എന്നുമാത്രമാണ് മന്ത്രിയുടെ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago