HOME
DETAILS

ടാങ്കര്‍ ലോറിയിടിപ്പിച്ച് കൊലപാതകം: പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തി

  
backup
September 01 2018 | 04:09 AM

%e0%b4%9f%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d

തിരുവനന്തപുരം: പ്രഭാതസവാരിക്കിറങ്ങിയ ചീഫ് കെമിക്കല്‍ ലബോറട്ടറിയിലെ ഉദ്യാഗസ്ഥനെയും ഭാര്യയെയും ടാങ്കര്‍ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് മേല്‍ തിരുവനന്തപുരം അഡീ: സെഷന്‍സ് കോടതി കുറ്റം ചുമത്തി.
തിരുവനന്തപുരം ചീഫ് കെമിക്കല്‍ ലബോറട്ടറിയിലെ ജൂനിയര്‍ സയന്റിഫിക് ഓഫിസര്‍ രവീന്ദ്രന്‍ (45), ഭാര്യയും കണിയാപുരം ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ അധ്യാപക ട്രെയിനറുമായ അജിതകുമാരി (45) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികളായ അരുവിക്കര വില്ലേജില്‍ കടമ്പനാട് കുറുന്തോട്ടം കൃഷ്ണ നിവാസില്‍ ഉണ്ണികൃഷ്ണന്‍ (24), തിരുമല കുന്നപ്പുഴ ചെറുവട്ടറ്റില്‍ വീട്ടില്‍ സുധി എന്ന സന്തോഷ് കുമാര്‍ (29), കടമ്പനാട് ഗീതാഭവനില്‍ ഗോപകുമാര്‍ (26), കരകുളം കുറവൂര്‍ക്കോണം അരുള്‍ നിവാസില്‍ സരോജിനി (76) എന്നിവര്‍ക്ക് മേലാണ് കോടതി കുറ്റം ചുമത്തിയത്. കേസ് വിചാരണയ്ക്കായി സെപ്റ്റംബര്‍ 18 ന് ഷെഡ്യൂള്‍ ചെയ്തു.
2008 ഫെബ്രുവരി 27ന് വെളുപ്പിന് 4.40 നായിരുന്നു കേസിനാസ്പദമായ സംഭവം.
ഇരുവരും കണ്ണമ്മൂല ഗോകുലം വീട്ടില്‍ താമസിക്കവേ പ്രഭാത സവാരിക്ക് പേട്ട പാറ്റൂര്‍ റോഡിലൂടെയുള്ള ഫുട്പാത്തില്‍ ബാരിക്കേഡിന് ഉള്ളിലൂടെ നടന്നു പോകുകയായിരുന്നു. ഫുട്പാത്തില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പുകള്‍ കൊണ്ടുള്ള ബാരിക്കേഡുകള്‍ ടാങ്കര്‍ ലോറി കൊണ്ടിടിച്ച് തകര്‍ത്ത് ഗുരുതരമായ പരിക്കുകള്‍ ഏല്‍പ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്. 13 മീറ്റര്‍ 60 സെന്റീമീറ്റര്‍ നീളത്തില്‍ ബാരിക്കേഡും ഫുട്പാത്തും ഇടിച്ചു തകര്‍ത്ത് നാശ നഷ്ടപ്പെടുത്തിയതിലൂടെ തിരുവനന്തപുരം റോഡ് ഡെവലപ്പ്‌മെന്റ് കമ്പനിക്ക് 41,000 രൂപയുടെ നഷ്ടം സംഭവിപ്പിച്ചതായും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു.
യഥാസമയം മുറിവേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുകയോ ആശുപത്രിയില്‍ എത്തിക്കുകയോ അപകടവിവരം പൊലിസില്‍ അറിയിക്കാതെയും പ്രതികള്‍ ഓടി രക്ഷപ്പെട്ടതായും കുറ്റപത്രത്തിലുണ്ട്. യഥാര്‍ത്ഥ പ്രതികളെ മാറ്റി സംഭവവുമായി ബന്ധമില്ലാത്തവരെ പ്രതികളാക്കാന്‍ ശ്രമിച്ചതായും വാഹനത്തിന്റെ ട്രിപ്പ് ഷീറ്റ് നശിപ്പിച്ചതായും ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് അന്വേഷണ ഏജന്‍സികളാണ് കേസ് അന്വേഷിച്ചത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കളുടെ പരാതിയിലാണ് കേസ് പൊലിസ് ഏജന്‍സികള്‍ അന്വേഷിച്ചത്.
ആദ്യം തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലിസും തുടര്‍ന്ന് പേട്ട പൊലിസും അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
2010 ല്‍ എഫ്.ഐ.ആര്‍ റീ രജിസ്റ്റര്‍ ചെയ്ത ക്രൈംബ്രാഞ്ച് 2011 ഫെബ്രുവരി 10ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 53 പേരടങ്ങുന്ന സാക്ഷിപ്പട്ടികയോടൊപ്പം 83 തൊണ്ടിമുതലുകളും 78 രേഖകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago