സ്വതന്ത്ര കര്‍ഷകസംഘം 10000 അടുക്കള തോട്ടങ്ങള്‍ നിര്‍മിച്ചു നല്‍കും
കോതമംഗലം: സംസ്ഥാനത്ത് ഉണ്ടായ പ്രളയ ദുരന്തത്തിലും മഴക്കെടുതിയിലും കൃഷിയുള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10000 അടുക്കള തോട്ടങ്ങള്‍ നിര്‍മിച്ചു നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ അറിയിച്ചു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രളയ ദുരന്തത്തില്‍ തകര്‍ന്ന കുടുംബങ്ങളും പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതിന് സംഘടിപ്പിച്ച സംസ്ഥാന തല പര്യടനത്തിന്റെ ഭാഗമായി കോതമംഗലം, മുവാറ്റുപുഴ താലൂക്കുകളിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 27000 ഹെക്ടര്‍ കൃഷിയിടങ്ങള്‍ നശിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിട്ടുള്ളത്. 13000 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഇതുമൂലം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ളത്. പല്ലാരിമംഗലത്ത് എത്തിയ കുറുക്കോളി മൊയ്തീനെയും സംസ്ഥാന ഭാരവാഹികളെയും മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.കെ.മൊയ്തു, ക.എം.ഇബ്രാഹിം, പി.എം സക്കരിയ, എം.എം അഷ്‌റഫ്, എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് നേതാക്കള്‍ മഴക്കെടുതിയില്‍ നശിച്ച കുറ്റംവേലി വാളന്‍ കുഞ്ഞുമോന്റെ വാഴ തോട്ടം സന്ദര്‍ശിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ മുഹമ്മദ് ബിലാല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.എം അബുബക്കര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.എസ്.അലിക്കുഞ്ഞ്, വി.എ.കുഞ്ഞുമുഹമ്മദ്, പി.എം.റഫീഖ്, ജില്ലാ പ്രസിഡന്റ് എം.എം അലിയാര്‍, ട്രഷറര്‍ എം.എം.അബ്ദുള്‍ റഹ്മാന്‍, എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."