HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സുപ്രിം കോടതി സ്റ്റേ
backup
May 03 2019 | 08:05 AM
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ സുപ്രിം കോടതി സ്റ്റേ അനുവദിച്ചിരിക്കുകയാണ്. നടന് ദിലീപിന്റെ ഹരജിയിലാണ് വിചാരണയ്ക്ക് സ്റ്റേ.
മെമ്മറി കാര്‍ഡ് തൊണ്ടിമുതലോ അതോ രേഖയാണോ എന്ന വാദത്തില്‍ ജൂലൈയില്‍ വാദം കേള്‍ക്കും.
നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യ തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാറിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് തുടര്‍ന്നാണ് വാദം ജൂലൈയിലേക്ക് മാറ്റിയത്.
മെമ്മറി കാര്‍ഡ് കേസിലെ രേഖ ആണെങ്കില്‍ ദിലീപിന് അത് കൈമാറുന്ന കാര്യം വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി വാക്കാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."