അര്‍ഹതപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ തടഞ്ഞ നടപടി നഗരസഭാ യോഗത്തില്‍ ബഹളം
മലപ്പുറം: നഗരസഭയിലെ അര്‍ഹരായ നൂറുകണക്കിനാളുകള്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ തടഞ്ഞ ധനകാര്യ വകുപ്പിന്റെ നടപടി സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ-പ്രതിപക്ഷ ബഹളം. നഗരസഭയിലെ 1,385 പെന്‍ഷന്‍ ഗുണഭേക്താക്കള്‍ക്കാണ് തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷ തടഞ്ഞുവച്ചിരിക്കുന്നത്. ഇതില്‍ 797 പേരും മരണപെട്ടിരിക്കുന്നുവെന്ന തെറ്റായ വിവിരമാണ് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഇന്നലെ അടിയന്തിര കൗണ്‍സില്‍ ചേര്‍ന്നത്.
ഒരോ വാര്‍ഡിലും നൂറുകണക്കിനു വയോധികരും ഭിന്നശേഷിക്കാരുമാണ് സര്‍ക്കാറിന്റെ തെറ്റായ ഈ നടപടിക്കു വിധേയരായിരിക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. ഓണം , ബലിപെരുന്നാള്‍ ആഘോഷങ്ങളും സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയവും ഒരുമിച്ചെത്തിയ ഘട്ടത്തിലാണ് പാവപ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ ധനകാര്യ വകുപ്പ് തടഞ്ഞുവച്ചത്.അനര്‍ഹരെ ഒഴിവാക്കുകയെന്ന പേരില്‍ പെന്‍ഷനു അര്‍ഹരായവരെയാണ് പുതിയ ലിസ്റ്റു പ്രകാരം ഒഴിവാക്കിയിരിക്കുന്നത്. അതേസമയം പെന്‍ഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ കഴിഞ്ഞ മാസം മൂന്നിന് പുറത്തിറങ്ങിയിരുന്നുവെന്നും അതു കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാവാതെ വിട്ടുനിന്നതാണ് നഗരസഭയിലെ ഒട്ടേറെ പേര്‍ക്കു പെന്‍ഷന്‍ തടയപ്പെടാന്‍ ഇടയാക്കിയതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാരും ആരോപിച്ചു. ഇതോടെ ബഹളം രൂക്ഷമാവുകയായി. പെന്‍ഷന്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ഭരണസമിതിക്കാണ്. മൂന്നിന് ഉത്തരവ് ഇറങ്ങിയെങ്കിലും ആറിന് ബാങ്കില്‍ പെന്‍ഷന്‍ തടയപ്പെട്ടവരുടെ ലിസ്റ്റ് എത്തിയിരുന്നു. വെറും രണ്ടു ദിവസത്തിനുള്ളില്‍ പെന്‍ഷന്‍ സംബന്ധിച്ച പരാതികള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എങ്ങിനെയാണ് പരിഹരിക്കപ്പെടുകയെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചതോടെ യോഗം ബഹളത്തില്‍ കലാശിച്ചു.
പെന്‍ഷന്‍ അടിയന്തിരമായി പുനസ്ഥാപിക്കുന്നതിനു നടപടി കൈകൊള്ളാനുള്ള റിപ്പോര്‍ട്ട് സര്‍ക്കാറിനു നല്‍കാനും പെന്‍ഷന്‍ തടയപ്പെട്ടതില്‍ അര്‍ഹരായവരുടെ കൗണ്‍സിലര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ ലിസ്റ്റ് ഈമാസം 10നകം നഗരസഭയില്‍ എത്തിക്കുന്നതിനും തീരുമാനമായി. ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."