മത്സ്യം വൃത്തിയാക്കുന്നതിനിടെ സ്വര്‍ണവളകള്‍ നിറം മാറി; പിന്നെ കഷ്ണങ്ങളായി
കുറ്റിപ്പുറം: കണവ മത്സ്യം വൃത്തിയാക്കുന്നതിനിടെ സ്വര്‍ണവളകള്‍ വെളുത്തു. കുറ്റിപ്പുറം ചെമ്പിക്കല്‍ സ്വദേശി ചക്കുവളപ്പില്‍ അമീറിന്റെ ഭാര്യ മൈമ്മൂനയുടെ കൈയിലെ മൂന്ന് പവന്റെ മൂന്ന് വളകളാണ് മത്സ്യം കാരണം നഷ്ടമായത്.
കഴിഞ്ഞദിവസം വൈകിട്ട് തിരുന്നാവായ അങ്ങാടിയില്‍ മത്സ്യവില്പന നടത്തിയിരുന്ന കച്ചവടക്കാരനില്‍നിന്നാണ് മൈമ്മൂന കൂതള് എന്നറിയപ്പെടുന്ന കണവ മത്സ്യം വാങ്ങിയത്. മത്സ്യം കഴുകിയ ശേഷം കൈകഴുകുന്നതിനിടയില്‍ വളകളുടെ നിറം മാറുകയും കഷ്ണങ്ങളായി മുറിഞ്ഞു വീഴുകയുമായിരുന്നു.
വളകള്‍ നിറം മാറുന്നതോടൊപ്പം മുറിഞ്ഞു വീഴുന്നത് കണ്ട് അമ്പരന്ന മൈമ്മൂന ഉടനെ ബന്ധുക്കളെയും കൂട്ടി ജ്വല്ലറിയില്‍ പോയി മൂന്ന് വളകളും പരിശോധിപ്പിച്ചു. സ്വര്‍ണത്തില്‍ കൃത്രിമങ്ങളില്ലെന്ന് ഉറപ്പുവരുത്തി. എന്നാല്‍, വിളക്കിചേര്‍ക്കാന്‍ കഴിയാത്ത വിധം പൊട്ടിപൊളിഞ്ഞിരുന്നു. കൂടാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വര്‍ണത്തിന് വലിയ രീതിയില്‍ തേയ്മാനം സംഭവിച്ചു.
ഇതോടെ വളകള്‍ വില്‍പ്പന നടത്താനെ മൈമൂനക്ക് മാര്‍ഗമുണ്ടായിരുന്നുള്ളു. 62,000 രൂപക്കാണ് വളകള്‍ വിറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."