നാളെത്തെ വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി സര്‍വ്വകക്ഷി യോഗവുമില്ല
ന്യൂഡല്‍ഹി: നാളെ തുടങ്ങുന്ന വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ആള്‍ പാര്‍ട്ടി യോഗം നടക്കില്ല. പരമ്പരാഗതമായി നടന്നുവരുന്ന ഈ യോഗം ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമാണ് യോഗം ഒഴിവാക്കുന്നത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പ്രതിപക്ഷവും തമ്മിലുള്ള ഭിന്നത വ്യക്തമാക്കുന്നതാണ് ഈ നടപടി.
അതേസമയം, സെഷനു മുന്നോടിയായി ബിസിനസ് അഡൈ്വസറി കമ്മിറ്റി യോഗം ഇന്ന് വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ചോദ്യോത്തര വേളയും ശൂന്യവേളയും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇവ ഒഴിവാക്കിയുള്ള സമ്മേളനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇന്ന് ആള്‍ പാര്‍ട്ടി യോഗമുണ്ടായിരുന്നുവെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ അതു ചോദ്യംചെയ്യുമായിരുന്നു.
ഇന്തോ- ചൈന സംഘര്‍ഷം, കൊവിഡ് വൈറസ് വ്യാപനം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രശ്‌നങ്ങള്‍ സഭയില്‍ സജീവമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. എന്നാല്‍ സുരക്ഷാപ്രശ്‌നം ഉന്നയിച്ച് ഇന്തോ- ചൈന സംഘര്‍ഷ വിവാദം ചര്‍ച്ചചെയ്യാതെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. 2017 ല്‍ ദോക്ലാം പ്രശ്‌നമുണ്ടായപ്പോള്‍ ഇതായിരുന്നു സര്‍ക്കാര്‍ എടുത്ത നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."