കിസാന്‍സഭ ജില്ലാ സമ്മേളനത്തിന് പുത്തൂര്‍ ഒരുങ്ങി
തൃശൂര്‍: അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ സമ്മേളനത്തിന് കാര്‍ഷിക ഗ്രാമമായ പുത്തൂര്‍ ഒരുങ്ങി. പുത്തൂരിലെ പുഴയോഗം ഗാര്‍ഡനില്‍ തയ്യാറാക്കിയ വി.കെ മോഹനന്‍ നഗറിലാണ് ഈ മാസം 30, 31 തിയതികളിലായി സമ്മേളനം. തണ്ണീര്‍തട സംരക്ഷണത്തിന്റെ ആനുകാലിക പ്രസക്തി എന്ന വിഷയത്തിലുള്ള കാര്‍ഷിക സെമിനാറോടെ 30ന് ഉച്ചക്ക് രണ്ട് മണിക്ക് സമ്മേളനത്തിന് തുടക്കമാകും.
സെമിനാര്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍ ജയദേവന്‍ എം.പി, കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് വി.ചാമുണ്ണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ആശംസകള്‍ അര്‍പ്പിക്കും. വി.കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതി ജനറല്‍ കണ്‍വീനര്‍ കൂടിയായ ഡോ.രഞ്ജന്‍.എസ്.കരിപ്പായി വിഷയം അവതരിപ്പിക്കും.
വിഷയത്തെ അധികരിച്ച് കേരള കര്‍ഷക സംഘം ജില്ലാ സെക്രട്ടറി മുരളി പെരുനെല്ലി എം.എല്‍.എ, കോള്‍ കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് കെ.കെ കൊച്ചുമുഹമ്മദ്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് സുനില്‍.ജി.മാക്കന്‍ സംസാരിക്കും. കിസാന്‍സഭ ജില്ലാ സെക്രട്ടറി എന്‍.കെ സുബ്രഹ്മണ്യന്‍ സ്വാഗതവും, സ്വാഗതസംഘം കണ്‍വീനര്‍ ടി.ആര്‍ രാധാകൃഷ്ണന്‍ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."