HOME
DETAILS
MAL
കാവി നിക്കര്‍ പരാമര്‍ശം: എം.എല്‍.എക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുണ്ട് നീക്കി പ്രതിഷേധം
backup
September 13 2020 | 15:09 PM
കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന്. എം.എല്‍.എക്ക് മുന്നില്‍ മുണ്ടഴിച്ചായിരുന്നു പ്രവര്‍ത്തകരില്‍ ഒരാളുടെ പ്രതിഷേധം അറിയിച്ചത്. യുഎഡിഎഫ് പ്രവര്‍ത്തകരുടെ മുണ്ട് നീക്കി നോക്കിയാല്‍ കാവി നിക്കര്‍ കാണാമെന്ന കോവൂര്‍ കുഞ്ഞുമോന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രതിഷേധം. എം.എല്‍.എക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും ചെയ്തു. സംഭവത്തില്‍ ശാസ്താംകോട്ട പൊലീസ് കേസെടുത്തു.
ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ എം.എല്‍.എയുടെ വാഹനം തടഞ്ഞു നിര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകര്‍ എം.എല്‍.എയെ അസഭ്യം പറയുകയും ചെയ്തു. പ്രതിഷേധം വരും ദിവസങ്ങളിലും തുടരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. നിയമസഭയില്‍ വെച്ചാണ് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ കാവി നിക്കര്‍ പരാമര്‍ശം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."