HOME
DETAILS
MAL
സഊദിയിൽ കൊവിഡ് ബാധിച്ച് കുറ്റിപ്പുറം സ്വദേശി മരിച്ചു
backup
September 13 2020 | 15:09 PM
റിയാദ്: കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി സഊദിയിൽ മരണപ്പെട്ടു. കുറ്റിപ്പുറം പാലാട്ടുവളപ്പില്‍ കാലടി പറമ്പില്‍ വീരാനാണ് (50) റിയാദിൽ മരണപ്പെട്ടത്. ഇവിടെ പ്രിന്‍സ് മുഹമ്മദ് ഹോസ്പിറ്റലില്‍ ചികിത്സയിൽ കഴിയവെയാണ് മരണം. ഭാര്യ: ആസ്യ. മക്കള്‍: സുഹറ, ഷാഹുല്‍ ഹമീദ്, ഇബ്‌റാഹീം, മിസ്‌രിയ. മരുമകന്‍: മുനീര്‍.
സഹോദരങ്ങള്‍: ഫാത്തിമ, മുഹമ്മദ് റിയാദ്, ശരീഫ്. ആയിശ. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."