HOME
DETAILS
MAL
എം.ഇ.എസിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയില്‍ വനിതകള്‍ പടിക്കുപുറത്ത്
backup
May 04 2019 | 07:05 AM
കോഴിക്കോട്: എം.ഇ.എസിന്റെ സംസ്ഥാന കമ്മിറ്റിയില്‍ വനിതകള്‍ പുറത്ത്. സ്ത്രീ ശാക്തീകരണം നടത്തുന്നു എന്നു അവകാശപ്പെടുന്ന മുസ്ലിം എജ്യുക്കേഷനല്‍ സൊസൈറ്റിയില്‍ വനിതകളായി ഒരാള്‍ പോലുമില്ല. പുതുതായി രൂപീകരിച്ച മുപ്പതോളം അംഗങ്ങളുള്ള കമ്മിറ്റിയില്‍ വനിതയായ ഒരാളെപ്പോലും ഉള്‍പ്പെടുത്തിയിട്ടില്ല.
വനിതാ ലീഗ് നേതാവായ ഖമറുന്നീസ അന്‍വര്‍ നേരത്തെ കമ്മിറ്റിയിലുണ്ടായിരുന്നെങ്കിലും പുതിയ കമ്മിറ്റിയില്‍ അവര്‍ക്കും സ്ഥാനം ലഭിച്ചില്ല. വനിതാവിങ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എം.ഇ.എസിന്റെ പ്രധാന ബോഡിയായ സംസ്ഥാന കമ്മിറ്റിയില്‍ വനിതാപ്രധിനിധ്യം ഇല്ലെന്നുള്ളതാണ് വസ്തുത.
എം.ഇ.എസില്‍ അംഗങ്ങളായി ധാരാളം വനിതകളുണ്ടെങ്കിലും നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന കമ്മിറ്റിയില്‍ ഒരാള്‍ പോലും ഇല്ലെന്നത് എം.എസിന്റെ സത്രീവിരുദ്ധ നിലപാടിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."