ജില്ലയോടുള്ള അവഗണനക്കെതിരേ 27നു പൊതുജന കൂട്ടായ്മ
കാസര്‍കോട്: ജില്ലയോടുള്ള അവഗണനയ്ക്കെതിരേ പൊതുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു. സന്നദ്ധ സംഘടനയായ 'പുഞ്ചിരി'യുടെ ആഭിമുഖ്യത്തില്‍ 27നു വൈകുന്നേരം മൂന്നിനു കാസര്‍കോട് ഹെഡ്പോസ്റ്റാഫിസിനു സമീപമുള്ള ആലിയ ഓഡിറ്റോറിയത്തിലാണ് കൂട്ടായ്മ സംഘടിപ്പിക്കുക.
നിര്‍ദിഷ്ട അതിവേഗ റെയില്‍പ്പാത മംഗളൂരു വരെ നീട്ടാനുള്ള നടപടി സ്വീകരിക്കുക, രാജധാനി എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കുക, കാണിയൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയ്ക്കായി കാസര്‍കോടിന് അനുവദിച്ച മെഡിക്കല്‍ കോളജ് എത്രയും വേഗം യാഥാര്‍ഥ്യമാക്കുന്നതിനു ബജറ്റില്‍ ആവശ്യമായ തുക ഉള്കൊള്ളിക്കുക, പാസ്പോര്‍ട്ട് ഓഫിസ് കാസര്‍കോട് അനുവദിക്കുക, കേന്ദ്ര സര്‍വകലാശാല അനുബന്ധമായ മെഡിക്കല്‍ കോളജടക്കം, എല്ലാ സംവിധനങ്ങളും കാസര്‍കോട് തന്നെ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
കാസര്‍കോട് വികസന പാക്കേജിന് ആവശ്യമായ ഫണ്ട് വര്‍ധിപ്പിച്ചു പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്തുക, കാര്‍ഷിക മേഖലയിലെ ആശങ്ക അകറ്റി പുതിയ കാര്‍ഷിക പാക്കേജും ജലസേചന പദ്ധതികളും നടപ്പിലാക്കുക, ഭൂമി ലഭ്യത ഏറെ സാധ്യതയുള്ള കാസര്‍കോട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വ്യവസായ സംരംഭങ്ങള്‍ നടപ്പിലാക്കുക, ജില്ലാ ആസ്ഥാനത്ത് വര്‍ഷങ്ങളായി ഉപ്പുവെള്ളം കുടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും മറ്റു പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ശുദ്ധജലപദ്ധതി നടപ്പിലാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ കൂട്ടായ്മ ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."