ധാര്‍മിക മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതില്‍ മദ്റസാ മാനേജ്മെന്റിന്റെ പങ്ക് നിസ്തുലം: കെ.എം കുട്ടി
ആലംകോട്: സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ നിലനിര്‍ത്തി സമാധാനാന്തരീക്ഷം കാത്ത് സൂക്ഷിക്കുന്നതില്‍ സമുദായ നേതൃത്വം ഏറ്റെടുത്തിട്ടുള്ള മദ്റസാ മാനേജ്മെന്റിന്റെ പങ്ക് നിസ്തുലം ആണെന്ന് സമസ്ത കേരള മദ്റസാ മാനേജ്മെന്റ് അസോസിയേഷന് സ്റ്റേറ്റ് സെക്രട്ടറി കെ.എം കുട്ടി എടക്കുളം പറഞ്ഞു.
ദൈവീക പ്രീതി മാത്രം ലക്ഷ്യം വെച്ച് നിസ്വാര്‍ഥസേവനം നടത്തുന്ന മാനേജ്മെന്റിന്റെ സംഘ സംവിധാനം ശക്തിപ്പെടുത്തുവാന്‍ സമുദായാംഗങ്ങളും തയാറാകണം എന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള മദ്റസാ മാനേജ്മെന്റ് അസോസിയേഷന് ആലംകോട് മേഖലാ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ചിറയിന്‍കീഴ് നൗഷാദ് ബാഖവി ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലമീന്‍ സെക്രട്ടറി അര്ഷുദ്ദീന് മുസ്ലിയാര് അധ്യക്ഷനായി.
സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി, ഹസന് ആലംകോട്, അബ്ദുല്‍ ഹമീദ്, അഡ്വ. മുഹ്സിന്, എ.ആര് ഷംസുദ്ദീന്, എസ്. സുല്‍ഫിക്കര്‍, പി. അസീസ്, അലിയാരുകുഞ്ഞ്, അഡ്വ. നസീര്‍ ഹുസൈന്, എ. അന്‍സ്വാര്‍, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് മുഹത്തിഷ് എസ്. അഹമ്മദ് റഷാദി ചുള്ളിമാനൂര്‍, മുഹമ്മദ് ബാദുഷ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."