HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത് കദീജ
backup
September 01 2018 | 20:09 PM
പെരിന്തല്‍മണ്ണ: ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത് വയോധിക. പെരിന്തല്‍മണ്ണ ജൂബിലി റോഡിലെ കാവുങ്ങപ്പറമ്പ് ജമീല മന്‍സിലില്‍ കദീജ സുബ്ഹാനാണ് തന്റെ ആകെയുള്ള വരുമാനമായ ഫാമിലി പെന്‍ഷനില്‍നിന്നും ഒരു മാസത്തെ സംഖ്യ പ്രളയ ദുരിതാശ്വാസത്തിലേക്ക് നല്‍കിയത്. പെരിന്തല്‍മണ്ണ പഞ്ചായത്തായിരുന്ന കാലത്ത് എക്സിക്യൂട്ടീവ് ഓഫിസറായി പ്രവര്‍ത്തിച്ച് ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥനായി വിരമിച്ച പരേതനായ അബ്ദുല്‍ സുബ്ഹാന്റെ ഭാര്യയാണ് കദീജ സുബ്ഹാന്.
ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സംഭാവന ഏറ്റുവാങ്ങണമെന്ന കദീജ സുബ്ഹാന്റെ അഭ്യര്‍ഥന പ്രകാരം നഗരസഭാ ചെയര്മാന് എം.മുഹമ്മദ് സലീം വീട്ടില്‍ നേരിട്ടെത്തി തുക ഏറ്റുവാങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."