ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഭയുടെ സേവനം മാതൃകാപരം: മന്ത്രി
ഇരിട്ടി: പ്രളയകെടുതിയെ തുടര്‍ന്നുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കത്തോലിക്കാ സഭയുടെ സേവനന്നദ്ധത മാതൃകപരമെന്നും സര്‍ക്കാര്‍ സഭയോടും പുരോഹിതരോടും വിശ്വാസികളോടും കടപ്പെട്ടിരിക്കുന്നുവെന്നുംമന്ത്രി ഇ.പി. ജയരാജന്‍.
തലശേരി അതിരൂപതയിലെ മുഴുവന്‍ വൈദീകരുടെയും ഒരുമാസത്തെ അലവന്‍സ് ഏറ്റുവാങ്ങി ഇരിട്ടി സെന്റ്‌ജോസഫ് പള്ളി ഹാളില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നവകേരളം പുനര്‍നിര്‍മിക്കാന്‍ ജാതി,മതങ്ങള്‍ക്കു അതീതമായ കൂട്ടായ്മയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
തലശേരി അതിരൂപതയിലെ വൈദീകരുടെ ഒരുമാസത്തെ അലവന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന്റെ ആദ്യഗഡു12 ലക്ഷം രൂപയും ഇരിട്ടി ജൂബിലി ചിറ്റ്‌സ് മാനേജിങ് ഡയറക്ടര്‍ ബിനീസ് രൂപത വഴി നല്‍കിയ അഞ്ച് ലക്ഷം രൂപയുമാണ് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍.ജോര്‍ജ് ഞരളക്കാട്ട് മന്ത്രിക്ക് കൈമാറിയത്.
ആര്‍ച്ച് ബിഷപ് എമിരിറ്റസ് മാര്‍. ജോര്‍ജ് വലിയമറ്റം,പി.കെ. ശ്രീമതി എംപി, സണ്ണി ജോസഫ് എംഎല്‍എ, പായം പഞ്ചായത്ത് പ്രസിഡന്റ്എന്‍. അശോകന്‍, ഫോറോന വികാരി മാരായ ഫാ.ആന്റണി മുതുകുന്നേല്‍, ഫാ. ജോസഫ് ആനിത്താനം, ഫാ. ജോസഫ് മഞ്ചപ്പള്ളി, ഫാ. ആന്റണി പരതേപതിക്കല്‍, ഫാ. ജോണ്‍ മുല്ലക്കര, ഫാ. സെബാന്‍ ഇടയാടിയില്‍, ഫാ. തോമസ് പൈമ്പള്ളില്‍, ഫാ. പയസ് പടിഞ്ഞാറേമുറിയില്‍, ഫാ. ഡയസ് തുരിത്തിപ്പള്ളില്‍, ഫാ. തോമസ് ചെരുവില്‍, ഫാ. സോവ്യര്‍ പുത്തന്‍പുര, ഫാ. ജേക്കബ്ബ് കരോട്ട്, ഫാ. ഏബ്രഹാം ഞാമത്തോലില്‍ , സി.പി.എം ഇരിട്ടിഏരിയാ സെക്രട്ടറി ബിനോയി് കുര്യന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."