HOME
DETAILS
MAL
മോദിയുടെ ഭരണകാലം ഏറ്റവും ദുരിത പൂര്‍ണമെന്ന് മന്മോഹന് സിങ്
backup
May 05 2019 | 14:05 PM
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ അഞ്ച് വര്‍ഷത്തെ ഭരണകാലം ഏറ്റവും ദുരിത പൂര്‍ണവും രാജ്യത്തെ നശിപ്പിക്കുന്നതുമായിരുന്നെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. രാജ്യത്തെ യുവാക്കളെയും കര്‍ഷകരെയും കച്ചവടക്കാരെയും ഭരണഘടനാ സ്ഥാപനങ്ങളെയും മോദി ഭരണം രൂക്ഷമായി ബാധിച്ചതായും മന്‍മോഹന്‍സിങ് പറഞ്ഞു.
മോദി സര്‍ക്കാറിന്റെ ഭരണകാലയളവില്‍ രാജ്യത്ത് ഊഹിക്കാന്‍ കഴിയുന്നതിലപ്പുറം അഴിമതി നടന്നു. നോട്ടുനിരോധനം സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അഴിമതിയായിരിക്കുമെന്നും മന്മോഹന് സിങ് പി.ടി.ഐ. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
കൂട്ടായ വളര്‍ച്ചയില്‍ വിശ്വാസിമില്ലാത്ത, രാഷ്ട്രീയ നിലനില്‍പ്പിനപ്പുറം മറ്റൊന്നും ചിന്തിക്കാത്ത ബി.ജെ.പിക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കണമെന്നും സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."