കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിക്കാന്‍ ശ്രീധരന്‍ പിള്ള ശ്രമിച്ചതായി ആരോപണം; ഗഡ്കരിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിക്കാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തെഴുതിയെന്ന് ആരോപണം. കത്തിന്റെ പകര്‍പ്പ് ഒരു മലയാളം വാര്‍ത്താ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ടിന്റെ ലെറ്റര്‍ പാഡിലെഴുതിയ 2018 സെപ്തംബര്‍ 14 തിയ്യതിയിലുള്ള കത്ത് കൈരളി പീപ്പിള്‍ ചാനലാണ് പുറത്തുവിട്ടത്.
ദേശീയപതാ 66ല്‍ ഇടപ്പള്ളി മൂത്തകുന്നം റോഡിലെ സ്ഥലം ഏറ്റെടുക്കല്‍ നിര്‍ത്തി വെക്കണമെന്നാണ് കത്തിലെ ആവശ്യം. ദേശീയപാതാ അതോറിറ്റിയുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. ഈയടുത്തകാലത്തുണ്ടായ പ്രളയം കൂടി കണക്കിലെടുത്താകണം ഇതില്‍ മുമ്പോട്ടു പോകേണ്ടതെന്നും കത്തില്‍ പറയുന്നു. കണ്ണൂരിലെ ദേശീയപാതാ വികസനത്തിനെതിരെ ജനകീയ പ്രക്ഷോഭമുള്ളതും കത്തില്‍ സൂചിപ്പിക്കുന്നു. 'എന്‍എച്ച് 17 സംയുക്ത സമിതി' എന്ന സംഘടനയുടെ പേരും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം വേണ്ടിയാണ് കത്ത് എന്നാണ് പറയുന്നത്.
കേരളത്തിലെ എന്‍എച്ച് 66 നാലുവരിയാക്കുന്ന പദ്ധതിക്ക് കഴിഞ്ഞദിവസമാണ് കേന്ദ്രം തടയിട്ടത്. മുന്‍ഗണനാ പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കുകയായിരുന്നു. കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് നിര്‍ത്തിവെക്കാനാണ് ദേശീയപാതാ അതോറിറ്റിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."