അപേക്ഷിച്ചത് യു.പി.എസ്.എ: കണ്ഫര്മേഷന് എല്‍.പി.എസ്.എക്ക്!
കുറ്റിപ്പുറം: എല്‍.പി-യു.പി സ്കൂള്‍ അധ്യാപക തസ്തികയിലേക്ക് നല്കിയ അപേക്ഷകള്‍ അപ്രത്യക്ഷമായ സംഭവത്തിനു പിന്നാലെ പി.എസ്.സിയുടെ കെടുകാര്യസ്ഥതക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്.
യു.പി.എസ്.എക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്കിയ ഉദ്യോഗാര്‍ഥിക്ക് കണ്ഫര്മേഷന് മെസേജ് ലഭിച്ചത് എല്‍.പി.എസ്.എക്ക്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് സ്വദേശിനിയായ വി.ആര് രമ്യയാണ് പി.എസ്.സിയുടെ കെടുകാര്യസ്ഥതയുടെ പുതിയ ഇര. ബി.എഡ് യോഗ്യതയുളള രമ്യ യു.പി സ്കൂള്‍ അധ്യാപക തസ്തികയിലേക്കാണ് ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരുന്നത്.
ടി.ടി.സി യോഗ്യതയില്ലാത്ത ഇവര്‍ക്ക് എല്‍.പി.എസ്.എയുടെ അധ്യാപക തസ്തികയിലേക്ക് പരീക്ഷ എഴുതാനുളള കണ്ഫര്മേഷന് മെസേജാണ് ഈ മാസം 8നു ലഭിച്ചത്.
പ്രൊഫൈലിലെ മെസേജ് കണ്ട് ഞെട്ടിയ രമ്യയാകട്ടെ എല്‍.പി.എസ്.എയുടെ കണ്ഫര്മേഷന് മെസേജ് നല്കി കാത്തിരിക്കുകയാണ് എന്ത് സംഭവിക്കുമെന്നറിയാന്‍.
പ്രൊഫൈലില്‍നിന്നു അപേക്ഷ കാണാതായ മറ്റൊരു ഉദ്യോഗാര്‍ഥിക്ക് കണ്ഫര്മേഷന് മെസേജ് ലഭിച്ചിട്ടുണ്ട്. ശ്രീനിമ എന്ന ഉദ്യോഗാര്‍ഥിക്കാണ് കഴിഞ്ഞ മാസം 23 ന് കണ്ഫര്മേഷന് മെസേജ് ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."