പൊലിസിലെ കള്ളവോട്ട്: പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരണം
തിരുവനന്തപുരം: പൊലിസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നാല് പേജുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മേധാവി വിനോദ് കുമാര്‍ ലോകനാഥ് ബെഹ്റക്ക് കൈമാറി. ഇന്നലെയാണ് റിപ്പോര്‍ട്ട് കൈമാറിയത്.
പൊലിസ് അസോസിയേഷന് സ്വാധീനിച്ചെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. ശബ്ദരേഖയില്‍ പരാമര്‍ശമുള്ളവരെക്കുറിച്ച് അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. പ്രത്യേക അന്വേഷ സംഘത്തെ നിയമിക്കണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. ഭീഷണി ഭയന്ന് പലരും കൃത്യമായ മൊഴി നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
പൊലീസുകാരെ സ്വാധീനിച്ച് കൂട്ടത്തോടെ പോസ്റ്റല്‍ വോട്ടുകള്‍ ഇടത് അനുകൂല അസോസിയേഷന് കൈക്കലാക്കി എന്നതായിരുന്നു ആക്ഷേപം. ഇത് തെളിയിക്കുന്ന ശബ്ദരേഖകളടക്കമുള്ള വാര്‍ത്തപുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."