അവിട്ടത്തൂരിലെ ത്രിമൂര്‍ത്തികള്‍ എ പ്ലസിലും ഒരുമിച്ച്
ഇരിങ്ങാലക്കുട(തൃശൂര്‍): ഒരുമിച്ചുള്ള ജനനവും പഠിത്തവും എല്ലാത്തിനും അപ്പുറം എസ്.എസ്.എല്‍.സി പരിക്ഷയില്‍ എല്ലാ വിഷയത്തിലും ഫുള്‍ എ പ്ലസും കരസ്ഥമാക്കി അവിട്ടത്തൂര്‍ സ്വദേശികളായ മൂവര്‍ സംഘം.
അവിട്ടത്തൂര്‍ യു.പി സ്‌കൂള്‍ അധ്യാപികയായ രമ കെ.മേനോന്റെയും ഹൈകോടതി അഭിഭാഷകനായ തേജസ് പുരുഷോത്തമന്റെയും മക്കളായ ഗോപിക,ഗോകുല്‍,ഗായത്രി എന്നിവരാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയത്.
ജനനത്തിലെ സമാനതകള്‍ മൂവരും പഠനത്തിലും കാണിച്ച് നാട്ടുകാരെയും അധ്യാപകരെയും ഞെട്ടിച്ചിരിക്കുകയാണ്. അവിട്ടത്തൂര്‍ എല്‍.ബി.എച്ച്.എം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മൂവരും.പത്താം തരം വരെ ഒരു ക്ലാസ്സിലിരുന്ന് പഠിച്ച മൂവര്‍ക്കും പക്ഷേ ഉപരിപഠനത്തിന് വ്യതസ്ത മേഖലകളാണ് താല്‍പര്യം. ഗായത്രിക്ക്ഹ്യുമാനിറ്റീസും,ഗോകുലിന് കമ്പ്യൂട്ടര്‍ സയന്‍സും,ഗോപികയ്ക്ക് കോമേഴ്‌സും പഠിക്കുവനാണ് താല്‍പര്യം.പഠനം കൂടാതെ ഗോകുല്‍ സ്‌കൂളിലെ റെഡ് ക്രോസ് അംഗവും സഹോദരിമാര്‍ ഗൈഡ്‌സ് സ്റ്റുഡന്‍സുമാണ്.
മൂവരുടെയും വിസ്മയ വിജയം ആഘോഷമാക്കുകയാണ് വിദ്യാലയവും നാട്ടുക്കാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."