HOME
DETAILS
MAL
പാകിസ്താനില്‍ ആദ്യ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധികാരമേറ്റു
backup
September 02 2018 | 23:09 PM
ഇസ്ലാമാബാദ്: പാകിസ്താനില്‍ ആദ്യ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് താഹിറ സഫ്ദര്‍ അധികാരമേറ്റു. ബലൂചിസ്താന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് അധികാരമേറ്റത്.
ബലൂചിസ്താനിലെ ഗവര്‍ണറുടെ വസതിയില്‍ നടന്ന ചടങ്ങിലാണ് താഹിറ സഫ്ദര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന ജഡ്ജിമാരും അഭിഭാഷകരും ചടങ്ങിനു സാക്ഷിയാകാനെത്തിയിരുന്നു.
1982ല്‍ ബലൂചിസ്താനിലെ പ്രഥമ വനിതാ ജഡ്ജിയായി ചരിത്രമെഴുതിയയാള് കൂടിയാണ് താഹിറ സഫ്ദര്‍. മുന്‍ പ്രസിഡന്റ് പര്‍വേസ് മുശറഫിനു നേരെയുള്ള രാജ്യദ്രോഹക്കുറ്റക്കേസില്‍ വിചാരണ നടക്കുന്ന മൂന്നംഗ പ്രത്യേക കോടതിയില്‍ അംഗമാണിവര്‍. 1980ല്‍ ക്വറ്റയിലെ യൂനിവേഴ്സിറ്റി ലോ കോളജില്‍നിന്ന് ബിരുദം നേടിയ സഫ്ദര്‍ ബലൂചിസ്താന്‍ സര്‍വകലാശാലയില്‍നിന്ന് ഉറുദു സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."