HOME
DETAILS
MAL
സഊദിയിൽ കൊവിഡ് രോഗികൾ കുത്തനെ കുറയുന്നു; നിലവിൽ ചികിത്സയിൽ 15,938 രോഗികൾ
backup
September 18 2020 | 12:09 PM
റിയാദ്: ആശ്വാസമേകി സഊദിയിൽ വീണ്ടും വൈറസ് ബാധ നിരക്കിൽ വൻ കുറവ്. പ്രതിദിന വൈറസ് ബാധ കണക്കിൽ ഏതാനും മാസങ്ങളിലെ ഏറ്റവും കുറവ് വൈറസ് ബാധയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,145 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 31 രോഗികൾ മരണപ്പെടുകയും 576 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
15,938 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,189 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 4,430 ആയും വൈറസ് ബാധിതർ 328,720 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,145 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തരുടെ എണ്ണം 308,352 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."