HOME
DETAILS
MAL
സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം പരുക്കേറ്റവരെ എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു
backup
September 03 2018 | 01:09 AM
മാവൂര്‍: അരയങ്കോട് കുഴിയില്‍പീടിക ജുമാമസ്ജിദില്‍ നിസ്കരിക്കാനെത്തിയ സുന്നി പ്രവര്‍ത്തകര്‍ക്കെതിരേ കാന്തപുരം വിഭാഗം നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ സുന്നി പ്രവര്‍ത്തകരെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു.
ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള കാന്തപുരം വിഭാഗത്തിന്റെ ആസൂത്രിത അക്രമപ്രവര്‍ത്തനങ്ങളെ നേതാക്കള്‍ ശക്തമായി അപലപിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, ജനറല്‍ സെക്രട്ടറി ഒ.പി അഷ്റഫ് സന്ദര്‍ശിച്ചു.
മേഖലാ നേതാക്കളായ ഷാഫി ഫൈസി, ഇസ്സുദീന് പാഴൂര്‍, നിയാസ് മാവൂര്‍, മഹല്ല് പ്രസിഡന്റ് കെ. മുഹമ്മദ് മാസ്റ്റര്‍, വി.കെ അബ്ദുല്ല, കെ.എം ആലി, അബ്ദുന്നാസര്‍ അന്‍വരി, മുഹ്സിന്, ഷാഹിദ് അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."