HOME
DETAILS

മദ്‌റസകളില്‍ മുഅല്ലിം ഡേ ആചരിച്ചു

  
backup
September 03 2018 | 01:09 AM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%a1-3


ചേന്ദമംഗല്ലൂര്‍: നജാത്തുല്‍ ഈമാന്‍ മദ്‌റസയില്‍ മുഅല്ലിം ഡേ ആചരിച്ചു. സ്വദര്‍ മുഅല്ലിം അനീസ് ഹുദവി ചാവക്കാട് ഉല്‍ബോധന പ്രഭാഷണം നടത്തി. പ്രാര്‍ഥനക്ക് അഹ്മദ് കുട്ടി മുസ്‌ലിയാര്‍ പൂളപ്പൊയില്‍ നേതൃത്വം നല്‍കി. ദിനാചരണത്തിന്റെ ഭാഗമായി മദ്‌റസയും പരിസരവും വൃത്തിയാക്കി. അബ്ദുള്ള സഖാഫി, യൂസുഫ് മുസ്‌ലിയാര്‍ സംബന്ധിച്ചു.
കോടഞ്ചേരി: കോടഞ്ചരി തെയ്യപ്പാറ മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍ വിപുലമായ രീതിയില്‍ മുഅല്ലിം ഡേ ആചരിച്ചു. മദ്‌റസ വിദ്യാര്‍ഥികള്‍ പരിസരം ശുചീകരിച്ചു. എസ്.വൈ.എസ് പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ശാഫി ഫൈസി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അശ്‌റഫ് പി.കെ യുടെ അധ്യക്ഷനായി.
മഹല്ല് പ്രസിഡന്റ് അബ്ദുറഹിമാന്‍ മാസ്റ്റര്‍,പുതുപ്പാടി റൈഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ വര്‍.സെക്രട്ടറി ഇബ്രാഹിം തട്ടൂര്‍, അബ്ദുള്ള എ.സി, ശാഫി ഫൈസി, റഷീദ് തട്ടൂര്‍ സംസാരിച്ചു.

മുക്കം: ചേന്ദമംഗല്ലൂര്‍ നജാത്തുല്‍ ഈമാന്‍ മദ്‌റസയില്‍ മുഅല്ലിം ഡേ ആചരിച്ചു. സ്വദര്‍ മുഅല്ലിം അനീസ് ഹുദവി ചാവക്കാട് ഉദ്‌ബോധന പ്രഭാഷണം നടത്തി.
അഹ്മദ് കുട്ടി മുസ്‌ലിയാര്‍ പൂളപ്പൊയില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ദിനാചരണത്തോടനുബന്ധിച്ച് മദ്‌റസയും പരിസരവും വൃത്തിയാക്കി. അബ്ദുല്ല സഖാഫി, യൂസുഫ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.

നരിക്കുനി : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആഹ്വാന പ്രകാരം നരിക്കുനി ദാറുസ്സലാം മദ്‌റസയില്‍ നടത്തപ്പെട്ട മുഅല്ലിം ഡേ കെ സാകിര്‍ ഹുസൈന്‍ ദാരിമി അല്‍കാഫി ഉദ്ഘാടനം ചെയ്തു. പയ്യടി ഉസ്മാന്‍ അധ്യക്ഷനായി.
പി.ടി അബ്ദുസ്സ്വമദ് ബാഖവി പ്രാര്‍ഥന നടത്തി. പി. ശാജഹാന്‍ സൈനി , കെ.കെ അബ്ദുല്‍ കരീം മുസ്‌ലിയാര്‍ , പി.വി മൊയ്തീന്‍ , എന്‍ മൊയ്തീന്‍ കുഞ്ഞി ഹാജി , വി. ഇല്യാസ് , അബ്ദു സ്സലീം മൗലവി ,കെ കെ അബ്ദുല്‍ അസീസ് സംസാരിച്ചു.
പി വി അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും എം.പി മോയിന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു. മടവൂര്‍ സി.എം മഖാം ഓര്‍ഫനേജ് മദ്‌റസയില്‍ മുഅല്ലിം ഡേ ആചരിച്ചു. അഷ്‌റഫ് മൗലവിയുടെ അധ്യക്ഷതയില്‍ ഫൈസല്‍ ഫൈസി മടവൂര്‍ ഉദ്ഘാടനം ചെയ്തു. യു. ശറഫുദ്ദീന്‍ മാസ്റ്റര്‍ മുഖ്യാഥിതിയായി. സയ്യിദ് ഉനൈസ് റഹ്മാനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ശുഹൈബ് ദാരിമി, ത്വയ്യിബ് മാസ്റ്റര്‍ മുനീര്‍ മാസ്റ്റര്‍ വി.പി അബൂബക്കര്‍ മാസ്റ്റര്‍ റിയാസ് അശ്അരി സംസാരിച്ചു.മുബശ്ശിര്‍റഹ്മാനി സ്വാഗതവും ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.

കട്ടാങ്ങല്‍: മലയമ്മ താജുല്‍ ഹുദാ ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ മുഅല്ലിം ഡേ ആചരിച്ചു.
കൂട്ട സിയാറത്ത്, ഉദ്‌ബോദനം, പ്രാര്‍ഥനാ സദസ്്, ശുചിത്വവാരം തുടങ്ങി വിവിധ ചടങ്ങുകളോടെ നടന്ന പരിപാടിയില്‍ മലയമ്മ മഹല്ല് പ്രസിഡന്റ് മൊയ്തു ഹാജി പതാക ഉയര്‍ത്തി,സദര്‍ മുഅല്ലിം സുബൈര്‍ ബാഖവി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
മൊയ്തീന്‍ മാസ്റ്റര്‍, സി.പി ഹുസൈന്‍ ബാഖവി, ബഷീര്‍ മുസ്‌ലിയാര്‍, ഇബ്‌റാഹീം ബാഖവി, സാലിം അശ്അരി പുള്ളാവൂര്‍, ഹൈദര്‍ ഹാജി, അബ്ദു സലാം മാസ്റ്റര്‍, അസീസ് ഹാജി, പി.പി മുഹമ്മദാജി, സി.കെ നൗഷാദ്, എന്‍ സ്വഫ് വാന്‍, ഹുദൈഫ് സംസാരിച്ചു.

കട്ടാങ്ങല്‍: പുള്ളാവൂര്‍ നൂറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ വിവിധ പരിപാടികളോടെ മുഅല്ലിം ഡേ ആചരിച്ചു.
47 വര്‍ഷം ഒരേ മദ്‌റസയില്‍ ജോലി ചെയ്ത എം.സി ഉസ്താദ്, മുന്‍വര്‍ഷളില്‍ മദ്‌റസയില്‍ ജനറല്‍ സെക്രട്ടറിയായി സേവനം ചെയ്ത കെ.ടി അബൂബക്കര്‍ കുട്ടി ഹാജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കൂട്ടസിയാറത്ത്, പതാക ഉയര്‍ത്തല്‍, എസ്.കെ.എസ്.ബി.വിയുടെ പരിസര ശുചീകരണം, മജ്‌ലിസുന്നൂര്‍, തസ്‌കിയത്ത്, മദ്‌റസ സമ്മേളനം വിവിധ പരിപാടികള്‍ നടത്തി.ടി. സുലൈമാന്‍ ഹാജി അധ്യക്ഷനായി.
എം.സി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഒ.എം മുഹമ്മദ് മാസ്റ്റര്‍, പി വി അസീസ്, സ്വദര്‍ മുഅല്ലിം നിസാര്‍ യമാനി അമ്പലക്കണ്ടി, ശിഹാബ് മുസ്‌ലിയാര്‍ മലയമ്മ,കെ.ടി അബൂബക്കര്‍ കുട്ടി ഹാജി, ഷഫീഖ് വാഫി, എം.പി ഹസ്സന്‍, സംസാരിച്ചു.

എളേറ്റില്‍ : മുഅല്ലിം ദിനത്തോടനുബന്ധിച്ച് ചളിക്കോട് മഈനത്തുല്‍ ഹുദാ മദ്‌റസയില്‍ സംഘടിപ്പിച്ച ചടങ്ങ് പി.പി.മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ശാഖാ എസ്.കെ.എസ്.എസ്.എഫ് ന്റെ പ്രത്യേക ഉപഹാരം മുഅല്ലിമീങ്ങള്‍ക്ക് സമ്മാനിച്ചു.
മദ്‌റസ കമ്മിറ്റി പ്രസിഡന്റ് കെ.കെ ഇബ്രാഹിം അധ്യക്ഷനായി. മുത്തലിബ് ദാരിമി ,ഗഫൂര്‍ ഫൈസി പുതിയോട്, ഇ.കെ ഇബ്രാഹിം മുസ്‌ലിയാര്‍, അനസ് ദാരിമി, കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍ , പി.പി മുസ്തഫ, ടി.എം സെയ്തൂട്ടി മാസ്റ്റര്‍, കെ. സീതി, നജീദ് മൂത്തേടത്ത്, മുജീബ് ചളിക്കോട് സംബന്ധിച്ചു.

താമരശ്ശേരി: പരപ്പന്‍പൊയില്‍ ഇഖ്‌വാനുല്‍ ഇസ്‌ലാം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ റിയാലുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി മദറസയില്‍ സംഘടിപ്പിച്ച മുഅല്ലിം ഡേ സെക്രട്ടറി പി കെ അബ്ദുല്‍ സലീമിന്റെ അധ്യക്ഷതയില്‍ സമസ്ത കൊടുവള്ളി മണ്ഡലം സെക്രട്ടറി കെ. അബ്ദുല്‍ ബാരി ബാഖവി ഉദ്ഘടാനം ചെയ്തു.
സദര്‍ മുഅല്ലിം എ. അബ്ദു സലാം മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി, പി.കെ അഷ്‌റഫ് മുസ്‌ലിയാര്‍,എം.പി അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, പി.കെ അബ്ദു സമദ് മുസ്‌ലിയാര്‍, വി.സി മുഹമ്മദ് മുസ്‌ലിയാര്‍,മുഹമ്മദ് ഷാഫി സ്വാലിഹി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago