HOME
DETAILS
MAL
പെന്‍ഷന്‍ ലിസ്റ്റില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ നാളെ സംഗമിക്കും
backup
September 03 2018 | 02:09 AM
കൊണ്ടോട്ടി: നഗരസഭയില്‍ പെന്‍ഷന്‍ ലിസ്റ്റില്‍നിന്ന പുറത്താക്കപ്പെട്ടവര്‍ നാളെ സംഗമിക്കും. വൈകിട്ട് മൂന്നിനാണ് നഗരസഭാ ഹാളില്‍ അകാരണമായി പെന്‍ഷന്‍ തടഞ്ഞവരുടെ സംഗമം നടക്കുക.
നഗരസഭയില്‍ 212 പേരെയാണ് നാലു ചക്രവാഹനങ്ങളുടെ പേരില്‍ പെന്‍ഷന്‍ ലിസ്റ്റില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും സ്വന്തമായി വാഹനങ്ങളില്ല. 78 പേരെയാണ് ജീവിച്ചിരിക്കെ പരേതരാക്കിയത്. 1200 സ്‌ക്വയര്‍ ഫീറ്റുള്ള വീടുകളില്‍ താമസിക്കുന്ന വിധവകളുടെ പെന്‍ഷനും തടഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി പരാധികളാണ് നഗരസഭയിലെത്തുന്നത്.
പെന്‍ഷന്‍ലിസ്റ്റില്‍ ഡാറ്റാ എന്‍ട്രി ചെയ്തപ്പോള്‍ നഗരസഭയില്‍ നിന്ന് പാളിച്ചകളൊന്നും പറ്റിയിട്ടില്ലെന്ന് നഗരസഭാ ആക്ടിങ് ചെയര്‍മാന്‍ യു.കെ മമ്മദിശ പറഞ്ഞു. ഇത് സംബന്ധിച്ച് പെന്‍ഷന്‍ മുടങ്ങിയവരുടെ സംഗമത്തില്‍ വിശദീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."