HOME
DETAILS
MAL
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസ്: ക്രിസ്റ്റിയന്‍ മിഷേലിനെ ഉള്‍പ്പെടുത്തി അധിക കുറ്റപത്രം
backup
September 20 2020 | 02:09 AM
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ബ്രിട്ടീഷ് ഇടനിലക്കാരന് ക്രിസ്റ്റിയന്‍ മിഷേലിനെ ഉള്‍പ്പെടുത്തി സി.ബി.ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ക്രിസ്റ്റ്യന്‍ മിഷേല്‍ ഉള്‍പ്പെടെ 15 പേരെയാണ് അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2018 ഡിസംബറില്‍ യു.എ.ഇ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറിയ ക്രിസ്റ്റിയന്‍ മിഷേല്‍ നിലവില്‍ ഡല്‍ഹി തിഹാര്‍ ജയിലിലാണ്. വിചാരണ ചെയ്യാന്‍ അനുമതി ലഭിക്കാത്തതിനാല്‍ മുന്‍ സി.എ.ജി ശശികാന്ത് ശര്‍മയുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടില്‍ ക്രിസ്റ്റിയന്‍ മിഷേലിന്റെ പങ്ക്, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് എന്ന സ്ഥാപനത്തിന് ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിന് മിഷേല്‍ എങ്ങനെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു തുടങ്ങിയ കാര്യങ്ങളാണ് കുറ്റപത്രത്തില്‍ വിവരിക്കുന്നത്. ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനായ രാജീവ് സക്സേനയുടെ സഹായത്തോടെ ക്രിസ്റ്റിയന്‍ മിഷേല്‍ കോഴ കൈപ്പറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇടപാടുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ബ്രിട്ടന്, യു.എ.ഇ, ഇറ്റലി, തുനീസ്യ, മൗറിഷ്യസ് എന്നീ രാജ്യങ്ങളില്‍ നിന്ന് സി.ബി.ഐ ശേഖരിച്ചിരുന്നു. ഇടപാടില്‍ രാഷ്ട്രീയ നേതാക്കള്‍ക്കുള്ള പങ്ക് സംബന്ധിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."