HOME
DETAILS
MAL
പീഡനക്കേസ്: ഒരാഴ്ച്ചയ്ക്കുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ജലന്ധര്‍ ബിഷപ്പിന് നോട്ടിസ് നല്‍കും
backup
September 03 2018 | 06:09 AM
കോട്ടയം: കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യും. ബിഷപ്പിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് നോട്ടിസ് നല്‍കും. ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കുക.
നേരത്തെ ജലന്ധര്‍ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വൈക്കം ഡി.വൈ.എസ്.പി ജില്ലാ പൊലിസ് മേധാവിയെ അറിയിച്ചിരുന്നു. ഇന്ന് വൈകുന്നേരം കൊച്ചിയിലെത്താന്‍ എസ്.പിക്കും ഡി.വൈ.എസ്.പിക്കും കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന ഐ.ജി വിജയ് സാക്കറെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിജയ്സാക്കറെ ഇന്ന് ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."