കസ്തൂരി രംഗന്‍ പുനര്‍വിജ്ഞാപനത്തിന് അംഗീകാരം
ന്യൂഡല്‍ഹി: മാറ്റങ്ങളോടെയുള്ള കസ്തൂരി രംഗന്‍ കരട് വിജ്ഞാപനത്തിന് അംഗീകാരം. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളില്‍ ഒരു തരത്തിലുള്ള മാറ്റവും വരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ കേരളത്തിന് കര്‍ശന നിര്‍ദേശം നല്‍കിയതിനു പിന്നാലെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ അതേപടി ഉള്‍പെടുത്തി. ഇക്കാര്യത്തില്‍ നിയമമന്ത്രാലത്തിന്റെ ഉപദേശം തേടി. നിലവിലുള്ള വിജ്ഞാപനത്തില്‍ മാറ്റം വരുത്തരുതെന്ന് എന്‍.ജി.ടി ഉത്തരവിട്ടിരുന്നു.
പുതിയ വിജ്ഞാപന പ്രകാരം കൂടുതല്‍ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കിയേക്കും. പരിസ്ഥിതിലോല വില്ലേജുകള്‍ 123ല്‍ നിന്ന് 94 ആയി ചുരുങ്ങും. കേരളത്തില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കില്ല. പരിസ്ഥിതിലോല മേഖലകളില്‍ നിന്ന് 424 ചതുരശ്ര കിലോമീറ്റര്‍ ജനവാസ പ്രദേശം ഒഴിവാക്കിയേക്കും.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളില്‍ ഒരു തരത്തിലുള്ള മാറ്റവും വരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ കേരളത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട സംരക്ഷണം നിര്‍ബന്ധമായി നടപ്പാക്കേണ്ടതാണെന്നും ജസ്റ്റിസ് എ.കെ. ഗോയല്‍ അധ്യക്ഷനായ ഹരിത ട്രിബ്യൂണല്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
പരിസ്ഥിതിലോല മേഖലകളില്‍ നിന്ന് 424 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം ദേശീയ ഹരിത ട്രിബ്യൂണല്‍ തള്ളിയിരുന്നു. ഇത്തരം മേഖലകളെ ഒഴിവാക്കുന്നത് പരിസ്ഥിതിയില്‍ കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല മേഖലകളായി കണ്ടെത്തിയ പ്രദേശത്തെ ഏലമലക്കാടുകളും ചതുപ്പുകളും പട്ടയ ഭൂമികളും അടങ്ങുന്ന 424 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയെ പരിസ്ഥിതിലോല മേഖലയുടെ നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."