വിദേശ അധ്യാപകരെ റിക്രൂട്ട് ചെയ്യാനായി സഊദി സര്‍വ്വകലാശാലകള്‍ മത്സരിക്കുന്നു
റിയാദ്: ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും പരിചയ സമ്പന്നരായ അധ്യാപകരെ റിക്രൂട്ട് ചെയ്യാനായി സഊദിയിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ മത്സരിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് ഉന്നത ബിരുദ ധാരികളായ നിരവധി പേര്‍ തൊഴില്‍ കാത്തു കിടക്കുന്നതിനിടെയാണ് പരിചയ സമ്പത്തും നൈപുണ്യവുമുള്ള വിദേശ അധ്യാപകര്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നവരില്‍ ഇന്ത്യക്കാര്‍ക്കു മുന്തിയ പരിഗനയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ പ്രധാന യൂണിവേഴ്‌സിറ്റികളായ കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി, കിംഗ് ഫൈസല്‍ യൂനിവേഴ്‌സിറ്റി, തുടങ്ങിയ സര്‍വ്വകലാശാലകളാണ് വിദേശികളെ റിക്രൂട്ട് ചെയ്യുന്നത്.
വിദേശ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിനായി കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി 129 വിസകള്‍ക്കാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതില്‍ 25 വിസകളും ഇന്ത്യയില്‍ നിന്നും അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനാണ്. ഈജിപ്തില്‍ നിന്നും മുപ്പതും ഫിലിപ്പൈന്‍സില്‍ നിന്നും രണ്ടും തുനീഷ്യ -17, അള്‍ജീരിയ -15, സുഡാന്‍ -25, മൊറോക്കോ -15, യമന്‍ -3 എന്നിങ്ങനെ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിനാണ് അനുമതി തേടിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഈ രാജ്യങ്ങളില്‍ നിന്നും 107 അധ്യാപരെ കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി റിക്രൂട്ട് ചെയ്തിരുന്നു. കിംഗ് ഫൈസല്‍ യൂനിവേഴ്‌സിറ്റി വിദേശങ്ങളില്‍ നിന്നും 38 അധ്യാപകരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. കൂടാതെ പുതിയ അധ്യയന വര്‍ഷത്തിലേക്ക് രാജ്യത്തെ മറ്റു പ്രമുഖ യൂണിവേഴ്‌സിറ്റികളും നിരവധി വിദേശ അധ്യാപകരെ റിക്രൂട്ട് ചെയ്തതായി പ്രാദേശിക പത്രങ്ങള്‍ കണക്കുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."