കേരളം കെ.പി.എം.ജി തന്നെ പുനര്‍നിര്‍മ്മിക്കും: ഇ.പി ജയരാജന്‍
തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണം നെതര്‍ലന്‍ഡ് ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സി കെ.പി.എം.ജിയുമായി തന്നെയായിരിക്കുമെന്നും ആരോപണത്തിന്റെ പേരില്‍ മാറ്റില്ലെന്നും വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍.
കണ്‍സള്‍ട്ടന്‍സി വിവിധ രാജ്യങ്ങളില്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചിട്ടുണ്ട്.
Also Read: കെ.പി.എം.ജിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് ചെന്നിത്തല
മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ കത്ത്. പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഇ.പി.ജയരാജന്‍ വ്യക്തമാക്കി.
കുട്ടനാട്ടില്‍ വെള്ളമിറങ്ങാത്തതിനെചൊല്ലി മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതിയെ തുടര്‍ന്നുളള നാശനഷ്ട കണക്കെടുപ്പില്‍ പരാതിയുള്ളവര്‍ കലക്ടറെ അറിയിക്കണമെന്ന് അദ്ദേഹം അറിയിച്ചു.
ഇതുവരെ 5,15,561 കിറ്റുകള്‍ വിതരണംചെയ്തു. ബാക്കിയുള്ളത് 37,760 എണ്ണമാണ്. രണ്ടുദിവസത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
നാശനഷ്ടങ്ങളുടെ കണക്കെടുപ്പിനായി ഐ.ടി വകുപ്പ് തയാറാക്കിയ പ്രത്യേക മൊബൈല്‍ ആപ്പും ജയരാജന്‍ പുറത്തിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."