HOME
DETAILS
MAL
ദേശീയ വിദ്യാഭ്യാസ നയം മുസ്‌ലിം വിരുദ്ധതയുടെ ഹിന്ദുത്വ അജന്‍ഡ: എസ്.വൈ.എസ്
backup
September 20 2020 | 03:09 AM
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ദേശീയ വിദ്യാഭ്യാസ നയം മുസ്‌ലിം ദലിത് വിരുദ്ധതയുടെ മറ്റൊരു മുഖമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.
ദേശീയ പൊതുബോധവും വ്യത്യസ്ത സംസ്‌കാരങ്ങളുടെ സംയോജനവും സമ്മേളിച്ച ഇന്ത്യന്‍ വിദ്യാഭ്യാസ ഭൂമിക തീവ്രഹിന്ദുത്വ ബോധത്തിന്റെ സാംസ്‌കാരിക പഠനകളരിയായി മാറുകയാണ്.
ഹിന്ദി അടിച്ചേല്‍പ്പിക്കല്‍, ഒറ്റുകൊടുത്തവരെ മഹത്വവല്‍ക്കരിക്കല്‍, സ്വാതന്ത്ര്യസമര സേനാനികളെ നിരാകരിക്കാല്‍, ബ്രാഹ്മണവല്‍ക്കരണം, ഒരു രാജ്യം ഒരു സംസ്‌കാരം ഒരു ഭാഷ തുടങ്ങി അപകടകരമായ വ്യാജ ദേശീയത അക്ഷരമുറ്റങ്ങള്‍ വഴി നവതലമുറയുടെ മനസില്‍ നിറക്കുകയാണ്.
മതന്യൂനപക്ഷങ്ങളോടും ദലിതരോടും വെറുപ്പ് വളര്‍ത്താന്‍ ബോധപൂര്‍വം നടപ്പാക്കുന്ന വിദ്യാഭ്യാസ നയം രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ നിരാകരിക്കുന്നതാണ്. നിര്‍ദിഷ്ട വിദ്യാഭ്യാസ നയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു.സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി.
പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എ.എം പരീദ് എറണാകുളം, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, നിസാര്‍ പറമ്പന്‍, ഒ.എം ശരീഫ് ദാരിമി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് സംബന്ധിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും മലയമ്മ അബൂബക്കര്‍ ബാഖവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."