HOME
DETAILS

മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

  
backup
July 22 2016 | 22:07 PM

%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%95-2


കൊച്ചി: ജലാശയങ്ങളിലും കടലോരത്തും മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ 2014ല്‍ 1508 മുങ്ങിമരണങ്ങളാണുണ്ടായതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. മുങ്ങിമരണം ഒഴിവാക്കുന്നതിന് അതോറിറ്റി മുന്നോട്ടുവച്ചിരിക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍:
കുളം, പുഴ, പാറമട, കടല്‍ എന്നിവിടങ്ങളില്‍ നീന്തുമ്പോള്‍ സാഹസം ഒഴി   വാക്കുക, ഒഴുക്കുള്ള വെള്ളം, വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുത്, വെള്ളത്തിലൂടെ നടക്കേണ്ടി വന്നാല്‍ ഒഴുക്കില്ലാത്ത ഭാഗം തിരഞ്ഞെടുക്കുക, നീന്തല്‍ അറിയില്ലെങ്കില്‍ പുഴ, കായല്‍, കടല്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുത്, കുട്ടികള്‍ മുതിര്‍ന്ന വ്യക്തിയോടൊപ്പം മാത്രം നീന്താനിറങ്ങുക, അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുക, തദ്ദേശവാസികള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുക, സ്‌കൂളുകളില്‍ ഇത്തരം അപകടങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കുകയും രക്ഷാപ്രവര്‍ത്തനം പരിശീലിപ്പിക്കുകയും ചെയ്യുക, വിനോദയാത്രകളില്‍ കുട്ടികളെ വെള്ളത്തില്‍ ഇറക്കാതിരിക്കുക, ബോട്ടിങില്‍ സുരക്ഷാ ജാക്കറ്റ് നിര്‍ബന്ധമാക്കുക, വെള്ളത്തിലിറങ്ങുന്നവരെ നിരീക്ഷിക്കാന്‍ കരയില്‍ സംവിധാനമുറപ്പാക്കുക, കയറും കാറ്റു നിറച്ച ട്യൂബും കരുതുക.
അപകടമുണ്ടായാല്‍ ആദ്യത്തെ അഞ്ചു മിനിറ്റ് വളരെ നിര്‍ണായകമാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. രക്ഷിക്കാനായി എടുത്തു ചാടുന്നതും അപകടമാണ്. കൈ കൊടുത്ത് രക്ഷിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്, ഇത് സാധ്യമല്ലെങ്കില്‍ രക്ഷയ്ക്കുതകുന്ന സാമഗ്രികള്‍ എറിഞ്ഞു കൊടുക്കുകയോ വള്ളത്തിലോ തോണിയിലോ തുഴഞ്ഞു ചെല്ലുകയോ ചെയ്യുക, നീന്തിച്ചെന്ന് രക്ഷിക്കുന്നത് നാലാമത്തെ മാര്‍ഗം.
അപകടത്തില്‍ പെട്ട വ്യക്തിയെ വെള്ളത്തില്‍ നിന്നെടുത്ത ശേഷം സുരക്ഷിത സ്ഥലത്ത് കിടത്തണം.  തല ചെരിച്ചു കിടത്തിയ ശേഷം വായിലോ മൂക്കിലോ തടസം ഉണ്ടെങ്കില്‍ അത് ആദ്യം     നീക്കം ചെയ്യണം. വയറ്റില്‍ വെള്ളമുണ്ടെങ്കിലും ബലം പ്രയോഗിച്ച് പുറത്തെത്തിക്കാന്‍ ശ്രമിക്കാതിരിക്കുക.
അബോധാവസ്ഥയിലാണെങ്കില്‍ ഹൃദയസ്പന്ദനം വീണ്ടെടുക്കാനും ശ്വസനം പുനരുജ്ജീവിപ്പിക്കാനും ശ്രമിക്കണം. ഇതോടൊപ്പം ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago