ഒറ്റ തെരഞ്ഞെടുപ്പ്: 4,500 കോടി വേണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റതെരഞ്ഞെടുപ്പെന്ന ലക്ഷ്യത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കുരുക്ക്. ഒറ്റ തെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനും പേപ്പര്‍ ട്രയല്‍ മെഷീനും സജ്ജീകരിക്കുന്നതിന് 4,500 കോടി രൂപ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ആവശ്യപ്പെട്ടു.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 10,60,000 പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കേണ്ടതുണ്ടെന്നും കമ്മിഷന് പറയുന്നു. തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താന്‍ 12.9 ലക്ഷം ബാലറ്റ് യൂനിറ്റുകള്‍, 9.4 ലക്ഷം കണ്ട്രോള് യൂനിറ്റുകള്‍, 12.3 ലക്ഷം വി.വി പാറ്റ് യന്ത്രങ്ങള്‍ എന്നിവ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പറയുന്നു. ഇതുള്പ്പെടെയുള്ളവയ്ക്ക് 4,500 കോടി രൂപ ചെലവുവരുമെന്നും കമ്മിഷന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."