HOME
DETAILS
MAL
എം.ജി സര്‍വകലാശാലയില്‍ രാജ്യാന്തര പ്രഭാഷണം
backup
July 22 2016 | 22:07 PM
അതിരമ്പുഴ : എം.ജി സര്‍വകലാശാല ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ രാജ്യാന്തര പ്രഭാഷണം 25ന് രാവിലെ 10 മുതല്‍ കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ നടത്തും.
പ്രൊഫ. ഡോ. വിം ഡെഗന് (യൂനിവേഴ്സിറ്റി ഓഫ് ലെവന്, ബെല്‍ജിയം) മോളിക്യുലാര്‍ ഡിസൈനും, നിര്‍മാണവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. പ്രൊഫ. ഡെഗന് ലോകപ്രശസ്ത പോളിമര്‍ ശാസ്ത്രജ്ഞനും, മോളിക്യുലാര്‍ നിര്‍മാണത്തിലെ പ്രഗല്ഭനും, ദീര്‍ഘകാലമായി പ്രൊഫ. സാബു തോമസിന്റെ അന്തര്‍ദ്ദേശീയ സഹപ്രവര്‍ത്തകനുമാണ്.
പരിപാടികള്‍ക്ക് പ്രൊഫ. സാബു തോമസ്, ഡോ. നന്ദകുമാര്‍ കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ഫോണ്‍: 9447149547.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."