HOME
DETAILS

പ്രളയാനന്തര അതിജീവനത്തിന് എഫ്.ഐ.ടിയും കര്‍മ രംഗത്തിറങ്ങി

  
backup
September 04 2018 | 02:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

ആലുവ: കേരളത്തിലെ പ്രളയാനന്തര അതിജീവനത്തിനു പൊതുമേഖല സ്ഥാപനമായ എഫ്.ഐ.ടിയു കര്‍മരംഗത്തിറങ്ങി. എഫ്.ഐ.ടി കര്‍മ്മ സേന രുപീകരിച്ചു കൊണ്ടാണു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. പ്രളയക്കെടുതിയില്‍ കേടുപാട് സംഭവിച്ചതും അറ്റകുറ്റപ്പണി നടത്തി ഉപയോഗ്യമാക്കാന്‍ സാധിക്കുന്നതുമായ കട്ടില, ജനല്‍ , വാതിലുകള്‍, കസേരകള്‍ തുടങ്ങിയവ യോഗ്യമാക്കുകയാണു ലക്ഷ്യം. ജനകീയ പങ്കാളിത്തത്തോടെ രുപീകരിച്ചിട്ടുള്ള കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ സംരഭത്തിനു ആവശ്യമായ തൊഴിലാളികള്‍, സാധന സാമഗ്രികള്‍, ഉപകരണങ്ങള്‍ എന്നിവ സംരഭിക്കും.
കാര്‍പന്റേഴ്‌സ് ബ്രിഗേഡ്‌സാണു പ്രവൃത്തികള്‍ നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണു അര്‍ഹരായവരെ കണ്ടെത്തിനാക്കാനുള്ള ചുമതല. സാമ്പത്തികമായി പിന്നോക്കാം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കാണു മുന്‍ഗണന. ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ മടത്താഴം കോളനയില്‍ തുടക്കം കുറിച്ച പ്രവൃത്തികള്‍ ദുരന്ത നിവാരണ പ്രത്യേക ഓഫിസര്‍ എം.ജി രാജമാണിക്യം ഉദ്ഘാടനം ചെയ്തു. എഫ്.ഐ. ടി ചെയര്‍മാന്‍ ടി.കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാര്‍, കര്‍മ്മ സേന ചെയര്‍മാന്‍ എ.മോഹനന്‍, വി.സലീം, അഗ്രികള്‍ച്ചറല്‍ യൂണിവേശ്ഗ്‌സിറ്റി വുഡ്‌സ് സയന്‍സ് വകുപ്പ് മേധാവി ഡോ.അനൂപ്, പി.എം.ബാലകൃഷ്ണന്‍, ശരത്, കെ.എ.അലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.
അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ കാര്‍പന്റേഴ്‌സ് ബ്രിഗേഡിനു പിന്തുണയുമായി എത്തി. ആദ്യ ദിനത്തില്‍ മടത്താഴം കോളനയിലെ നാല്‍പ്പത്തിയെട്ടു വീടുകളില്‍ സേന അറ്റകുപ്പണി നടത്തി. ഇന്ന് കുബ്ലാം പറമ്പിലെ കോളനിയില്‍ സേന പ്രവര്‍ത്തനങ്ങള്‍ നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago