HOME
DETAILS
MAL
ഗുളികപ്പുഴ കടവിലെ അനധികൃത മണലൂറ്റല്‍, മലിന്യം തള്ളല്‍; നാട്ടുകാര്‍ സംരക്ഷണസമിതി രൂപീകരിച്ചു
backup
September 04 2018 | 05:09 AM
കുറ്റ്യാടി: വേളം പഞ്ചായത്ത് ഗുളികപ്പുഴ കടവിലെ അനധികൃത മണലൂറ്റല്‍, മാലിന്യം തള്ളല്‍ എന്നിവയ്ക്കെതിരേ നാട്ടുകാര്‍ സംരക്ഷണസമിതി രൂപീകരിച്ചു.
അനുദിനം അനിയന്ത്രിതമായ മണലൂറ്റ് മൂലം പുഴത്തീരം വ്യാപകമായി ഇടിയുകയും നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന വീടുകള്‍ അപകട ഭീതിയിലുമാണ്. ഇതിനിടെ രാത്രികാലങ്ങളില്‍ വന്‍തോതില്‍ മാലിന്യ നിക്ഷേപവും നടക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ സമിതി രൂപീകരിച്ചത്. പുഴയോരവും പുഴയും സംരക്ഷിക്കാന്‍ അധികൃതര്‍ മുന്നോട്ട് വരണമെന്ന് ഗുളികപ്പുഴ സംരക്ഷണ സമിതി അധികൃതരോട് ആവശ്യപ്പെട്ടു. ഭാരവാഹികള്‍: എം.എം കുഞ്ഞമ്മത് (പ്രസി), കെ.വി അനീഷ് (വൈസ് പ്രസി), കെ.കെ ഷൈജു (ജന:സെക്ര), പുഴക്കല്‍ ഖാലിദ് (ജോ.സെക്ര) വി.കെ കുഞ്ഞിരാമന് (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."