നഗരത്തിലെ പൊടിശല്യത്തിനതിരേ പ്രതീകാത്മക സമരവുമായി മുസ്ലിം ലീഗ്
തിരൂര്‍: യാത്രക്കാര്‍ക്ക് ദുരിതമായ തിരൂര്‍ നഗരത്തിലെ പൊടിശല്യം പരിഹരിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് മാസ്ക് ധരിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ പ്രതീകാത്മക സമരം. മുസ് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സ്വയം മാസ്ക് ധരിച്ചും യാത്രക്കാര്‍ക്ക് വിതരണം ചെയ്തും പ്രതീകാത്മക സമരം നടത്തിയത്. കടകളിലെ ജീവനക്കാര്‍ക്കും മാസ്ക് നല്കി.
തിരൂര്‍- മലപ്പുറം റൂട്ടില്‍ ക്വാറി വേസ്റ്റിട്ട് അറ്റകുറ്റപ്പണി നടത്തിയതിനെ തുടര്‍ന്നാണ് പൊടിശല്യം രൂക്ഷമായത്. ഇതിനാല്‍ മാസങ്ങളായി തിരൂര്‍ നഗരത്തിലെത്തുന്ന യാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്. മഴ പെയ്താല്‍ റോഡ് ചളിക്കുളവും വെയിലായാല്‍ പൊടിശല്യവുമാകുന്ന സ്ഥിതിയാണ്. സമരം മുസ്ലിം ലീഗ് സമരം മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് കെ.പി ഹുസൈന് ഉദ്ഘാടനം ചെയ്തു. എ കെ സൈതാലിക്കുട്ടി, കെ കെ സലാം മാസ്റ്റര്‍, പി കെ കെ തങ്ങള്‍, സി എം അലി ഹാജി, കെ അബൂബക്കര്‍, കുഞ്ഞിപ്പ, ഇസ്മായീല്‍ കണ്ടാത്ത്, കെ കെറിയാസ്, സി ജൗഹര്‍, വി പി ഹാരിസ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."