മതഗ്രന്ഥം കൊണ്ടുപോയ സിആപ്റ്റ് വാഹനത്തിന്റെ ജിപിഎസ് റെക്കോര്‍ഡര്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: സിആപ്റ്റില്‍ വീണ്ടും എന്‍.ഐ.എ പരിശോധന നടത്തി. മതഗ്രന്ഥം കൊണ്ടുപോയ വാഹനത്തിന്റെ ജി.പി.എസ് സംവിധാനം ഉള്‍പ്പെടെയാണ് അന്വേഷണ സംഘം ഇന്ന് പരിശോധിച്ചത്. തുടര്‍ന്ന് സിആപ്റ്റ് വാഹനത്തിന്റെ ജിപിഎസ് റെക്കോര്‍ഡര്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. റെക്കോര്‍ഡര്‍ വിശദമായ പരിശോധനക്ക് വിധേയമാക്കും. ഇന്നലെയും എന്‍ഐഎ സംഘം സിആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു.
രാവിലെയാണ് എന്‍.ഐ.എ സംഘം സിആപ്റ്റില്‍ പരിശോധനയ്ക്കെത്തിയത്. പരിശോധനയ്ക്കും വിവരശേഖരണത്തിനും ശേഷമാണ് വാഹനത്തിന്റെ ജി.പി.എസ് റെക്കോര്‍ഡര്‍ എന്‍.ഐ.എ സംഘം കസ്റ്റഡിയിലെടുത്തത്. മതഗ്രന്ഥങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയ ദിവസം വാഹനത്തിന്റെ ജി.പി.എസ് സംവിധാനം തകരാറിലായിരുന്നുവെന്നാണ് വാഹനത്തിന്റെ ഡ്രൈവറടക്കം മൊഴി നല്‍കിയിരുന്നത്.
ചൊവ്വാഴ്ച പകല്‍ മൂന്ന് ഘട്ടങ്ങളായി എന്‍ഐഎ സി ആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു. സി ആപ്റ്റ് മുന്‍ എം.ഡിയുടെയും ജീവനക്കാരുടെയും അടക്കം മൊഴി എടുത്തിരുന്നു.വന്ന പായ്ക്കറ്റുകളില്‍ നിന്നെടുത്ത ഖുറാന് സി ആപ്റ്റിലെ ജീവനക്കാന്റെ വീട്ടില്‍ നിന്ന് പരിശോധനയ്ക്കായി എന്‍ഐഎ ഏറ്റുവാങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."