പരീക്ഷാ വിവാദം: ഉന്നതതല അന്വേഷണം വേണമെന്ന് കെ.എസ്.ടി .യു
മലപ്പുറം: നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് തിരുത്തുകയും സ്വന്തമായി എഴുതുകയും ചെയ്ത അധ്യാപകരുടെ നടപടി സംസ്ഥാനത്തിന് തന്നെ നാണക്കേടാണ് ഉണ്ടാക്കിയതെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കേവലം വകുപ്പുതല അന്വേഷണം നടത്തി തടി ഊരാനുള്ള സര്‍ക്കാര്‍ നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഈ വിഷയത്തിലുള്ളതുകൊണ്ട് ബാഹ്യ ഏജന്‍സിയെ കൊണ്ട് ഉന്നതതല അന്വേഷണം നടത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പ് നാഥനില്ലാകളരിയായി മാറിയിരിക്കയാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.
ഉപരിപഠനത്തിന് അര്‍ഹത നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും എ.കെ സൈനുദ്ദീന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."