കിഫ്ബിയുടെ താങ്ങില്‍ വികസിച്ച് മലപ്പുറം ജില്ല
മലപ്പുറം: സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന രംഗത്ത് പദ്ധതികള്‍ നടപ്പാക്കാനായി ധനവകുപ്പിന് കീഴില്‍ രൂപീകരിച്ച കിഫ്ബിയുടെ (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) താങ്ങില്‍ വികസനകുതിപ്പില്‍ മലപ്പുറം ജില്ല. സംസ്ഥാനത്ത് കിഫ്ബിയുടെ സഹായത്തോടെ ഏറ്റവും കൂടുതല്‍ വികതസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ജില്ലകൂടിയാണ് മലപ്പുറം. ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളായ മലപ്പുറത്തും പൊന്നാനിയിലും കിഫ്ബിയുടെ കീഴിലുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍:
വികസനമലയില്‍ മലപ്പുറം മണ്ഡലം
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ലോക്‌സഭാ മണ്ഡലങ്ങളിലൊന്നായ മലപ്പുറത്ത് ആയിരത്തിലേറെ കോടി രൂപയുടെ വികസനപദ്ധതികള്‍ ആണ് നടപ്പാക്കിയത്. നിരവധഇ പദ്ധതികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ചിലത് ടെന്‍ഡര്‍ ഘട്ടത്തിലുമാണ്. ചീക്കോട് പദ്ധതിക്കുമാത്രമായി 200 കോടി രൂപയാണ് നീക്കിവെപ്പ്.
റോഡുകള്‍
മഞ്ചേരി ഒലിപ്പുഴ റോഡ് (85.61 കോടി). * വേങ്ങര ബൈപ്പാസ് (20 കോടി) * മക്കരപ്പറമ്പ് ബൈപ്പാസ് (10 കോടി) * ഊരടുമ്പാലം- വൈലോങ്ങര ബൈപാസ് (12.62 കോടി) * കടുങ്ങല്ലൂര്‍- വിളയില്‍- ചാലിയപ്പുറം റോഡ് (16.41 കോടി) * കൊണ്ടോട്ടി- അറക്കോട് റോഡ് (15 കോടി) * തോട്ടാശ്ശേരിയര- ഇല്ലത്തുമാട് റോഡ് (10 കോടി) * കോട്ടയ്ക്കല്‍-കോട്ടപ്പടി റോഡ് (10 കോടി) *നിലമ്പൂരില്‍ മലയോര ഹൈവേ വികസനത്തിന് 115.40 കോടി
പാലങ്ങള്‍
മലപ്പുറം -കിഴക്കേത്തല-ചെത്തുപാലം ഫ്‌ലൈഓവര്‍ (50 കോടി)* ചേളാരി- ചെട്ടിപ്പടി റെയില്‍വേ മേല്‍പ്പാലം (30.20 കോടി) * ഏഴപുഴയില്‍ പൂക്കത്തികടവ് പാലം (19.16 കോടി) *
വിദ്യാഭ്യാസം
* പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ആറ് സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 16 കോടി. * കൊണ്ടോട്ടി മണ്ഡലത്തിലെ എട്ട് സ്‌കൂളുകള്‍ക്ക് കിഫ്ബി പദ്ധതിയില്‍ (14 കോടി). * മലപ്പുറം മണ്ഡലത്തിലെ 10 സര്‍ക്കാര്‍ സ്‌കൂള്‍ കിഫ്ബി പദ്ധതിയില്‍ (20 കോടി രൂപ) *ഇ.എം.എസ് വിദ്യാഭ്യാസ സമുച്ചയം (23 കോടി) * കോഴിക്കോട് സര്‍വ്വകലാശാല (24 കോടി) * ഗവ. കോളജ് മലപ്പുറം (5.04 കോടി) * ഗവ കോളജ് കൊണ്ടോട്ടി (13.58 കോടി) * ഗവ കോളജ് പെരിന്തല്‍മണ്ണ (10 കോടി) * ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, മങ്കട (8.46 കോടി)
കുടിവെള്ളം, ജലസേചനം
* രാമഞ്ചാടി, അലിഗര്‍ കുടിവെള്ള പദ്ധതി (92.52 കോടി) * മഞ്ചേരി മുനിസിപ്പാലിറ്റിയിലെ കുടിവെള്ള പദ്ധതി (72.58 കോടി) * മലപ്പുറം സര്‍ക്കിളിലെ വിതരണസംവിധാനം മാറ്റിസ്ഥാപിക്കല്‍ (28.42 കോടി) * എ.ആര്‍ നഗര്‍ സമഗ്ര കുടിവെള്ള പദ്ധതി (20 കോടി) * കടലുണ്ടി പുഴയില്‍ പുഴങ്കാവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് (12.8 കോടി) * തോട്ടപ്പുഴ- കീഴേമുറിക്കടവ്- മൂത്തിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജ് (70 കോടി)
കല, കായികം, സാംസ്‌കാരികം
ആകെ 101 കോടിയുടെ കായിക വികസന പദ്ധതികള്‍ * അബ്ദുറഹ്മാന്‍ സാഹിബ് സാംസ്‌കാരിക സമുച്ചയം (40 കോടി) * മലപ്പുറം പി മൊയ്തീന്‍കുട്ടി ഇന്‍ഡോര്‍ സ്റ്റേഡിയം (35.48 കോടി) * കൂട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്റ്റേഡിയം നിര്‍മ്മാണം (10.07 കോടി) *
ആരോഗ്യം, വൈദ്യുതി
ട്രാന്‍സ്ഗ്രിഡ് 2 (138.44 കോടി) * രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ (29.5 കോടി) * മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് (3 കോടി)
പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയില്‍ ആധുനിക അറവുശാല (10.26 കോടി)
പൊന്നാനിയെ പൊന്നാക്കി കിഫ്ബി
പൊന്നാനി പാര്‍ലമെന്റ് നിയോജക ണ്ഡലത്തില്‍ 1027 കോടി രൂപയുടെ കിഫ്ബി പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. താനൂര്‍, പൊന്നാനി, എടയൂര്‍, വളാഞ്ചേരി കുടിവെള്ള പദ്ധതികളാണ് പൊന്നാനിയില്‍ കിഫ്ബി അംഗീകരിച്ച പദ്ധതികളില്‍ ശ്രദ്ധേയം.
പ്രധാനപ്പെട്ടവ
ഗ്രോയിന്‍ ഫീല്‍ഡ് നിര്‍മ്മാണവും ബ്രേക്ക് വാട്ടര്‍ എക്‌സ്‌ടെന്‍ഷനും (46.94 കോടി)
കുടിവെള്ളം
* താനൂര്‍ മുനിസിപ്പാലിറ്റിയില്‍ (100 കോടി) * പൊന്നാനിയില്‍ (74.40 കോടി) * എടയൂര്‍, ഇരമ്പിളിയം, വളാഞ്ചേരി പദ്ധതി (72.15 കോടി) *
റോഡുകള്‍
* എടപ്പാള്‍ മേല്‍പാലം (13.5 കോടി) * ഒളമ്പക്കടവ് പാലം (32 കോടി) * ട്രീറ്റ്‌മെന്റ് പ്ലാന്റും പമ്പിംഗ് മെയ്‌നും (75 കോടി) * പടിഞ്ഞാറേക്കര-ഉണ്യാല്‍ തീരദേശറോഡ് (52.78 കോടി) * തിരൂര്‍ കടലുണ്ടി റോഡ് (61.17 കോടി) കോട്ടയ്ക്കല്‍ -കോട്ടപ്പടി റോഡ് (18.85 കോടി)
പാലങ്ങള്‍
* തിരുനാവായ- തവനൂര്‍ (53.38 കോടി) * പൊന്നാനി തുറമുഖവും ചമ്രവട്ടം റെഗുലേറ്ററും ബന്ധിപ്പിക്കുന്ന കര്‍മ പാലം (33.46 കോടി) * താനൂര്‍ ടൗണ്‍ തെയ്യല റെയില്‍വേ മേല്‍പ്പാലം (31.31 കോടി) * പൂക്കൈതപ്പുഴ പാലം (19.16 കോടി) * പനമ്പാലം പാലം (12.90 കോടി) *
വിദ്യാഭ്യാസം
വിവിധ ഗവ: സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം (19 കോടി) * ഗവ കോളജ് തവനൂര്‍ (10.24 കോടി) * ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, തൃത്താല (7.43 കോടി) * പൊന്നാനി ഐ.ടി.ഐ (2.08 കോടി) * രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ (17.39 കോടി) * എടപ്പാള്‍ ജി.എച്ച്.എസ്.എസ് മിനി സ്റ്റേഡിയം കോംപ്ലക്‌സ് (15.69 കോടി) * കാട്ടിലങ്ങാടി ജി.എച്ച്.എസ്.എസ് സ്റ്റേഡിയം കോംപ്ലക്‌സ് (10.07 കോടി) *
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."