HOME
DETAILS
MAL
പ്രളയക്കെടുതി: പള്ളികള്‍ക്ക് വഖ്ഫ് ബോര്‍ഡിന്റെ ധനസഹായം
backup
September 04 2018 | 20:09 PM
കോഴിക്കോട്: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച പള്ളികള്‍ക്ക് ധനസഹായം നല്കാന് കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് തീരുമാനിച്ചു. അന്‍പതോളം വഖ്ഫ് സ്ഥാപനങ്ങള്‍ക്കാണ് പ്രളയദുരന്തത്തില്‍ നഷ്ടം സംഭവിച്ചത്.
ധനസഹായ വിതരണോദ്ഘാടനം കോഴിക്കോട് ബോര്‍ഡ് ഓഫിസില്‍ വഖ്ഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അംഗങ്ങളായ എം.സി മായിന്‍ ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍, ടി.പി അബ്ദുല്ലക്കോയ മദനി, അഡ്വ. എം. ശറഫുദ്ദീന്‍, അഡ്വ.ഫാത്തിമ റോസ്ന, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഇന്‍ചാര്‍ജ് യു. അബ്ദുല്‍ ജലീല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."