ഭവന പദ്ധതികളോട് മുഖം തിരിച്ച് 69,713 ഗുണഭോക്താക്കള്‍
കൊണ്ടോട്ടി: സംസ്ഥാനത്ത് ലൈഫ് മിഷന്,പി.എം.എ.വൈ തുടങ്ങിയ ഭവന പദ്ധതികളോട് മുഖം തിരിഞ്ഞ് അരലക്ഷത്തിലേറെ ഗുണഭോക്താക്കള്‍. സ്വന്തമായി ഭൂമിയുളള ഭവനരഹിതരായവര്‍ക്ക് വീട് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ച 69,713 ഗുണഭോക്താക്കളാണ് മാസങ്ങളായിട്ടും തദ്ദേശസ്ഥാപനങ്ങളില്‍ എഗ്രിമെന്റ് വെക്കാതെ പുറം തിരിഞ്ഞ് നില്‍ക്കുന്നത്.
സംസ്ഥാനത്ത് ലൈഫ് മിഷന് രണ്ടാംഘട്ടത്തില്‍ ഭൂമിയുളള ഭവനരഹിതരായ 1,01,065 ഗുണഭോക്താക്കളാണുള്ളത്. ഇവരില്‍ 85,004 പേര് മാത്രമാണ് തദ്ദേശസ്ഥാപനങ്ങളുമായി എഗ്രിമെന്റ് വച്ചത്.16,061 പേര് മാസങ്ങളായി പദ്ധതിയില്‍ തദ്ദേശസ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടില്ല.കരാറിലേര്‍പ്പെട്ട 8,744 ഗുണഭോക്താക്കളാണ് വീട് നിര്‍മാണം ഇതുവരെ പൂര്‍ത്തിയാക്കിയത്. പി.എം.എ.വൈ പദ്ധതികള്‍ നഗരസഭകളില്‍ 93,611 ഗുണഭോക്താക്കളാണ് ഫണ്ടിന് അര്‍ഹത നേടിയത്.ഇവരില്‍ 65,405 പേരാണ് തദ്ദേശസ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ട് നിര്‍മാണം തുടങ്ങിയത്. 28,206 പേര് ഇതുവരെ കരാറിലേര്‍പ്പെട്ട് പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ല.15,757 ഗുണഭോക്താക്കളുടെ വീടുകളുടെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായി. പി.എം.വൈ പദ്ധതി ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ 42,431 ഗുണഭോക്താക്കളില്‍ 16,985 പേരാണ് കരാറിലേര്‍പ്പെട്ടത്.25,446 പേര് പദ്ധതിയോട് ഇതുവരെ സഹകരിച്ചിട്ടില്ല. കരാറിലേര്‍പ്പെട്ടവരില്‍ 15,484 പേര് വീട് നിര്‍മാണം പൂര്‍ത്തിയാക്കി.
ഗ്രാമസഭകളില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളില്‍ അര്‍ഹതയില്ലാത്തവരും, അനുവദിക്കുന്ന വീടിന്റെ പ്ലാനുകളോട് താല്പര്യമില്ലാത്തവരുമാണ് കരാറിലേര്പ്പെടാത്തതെന്ന് തദ്ദേശസ്ഥാപന പ്രതിനിധികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."