'വിദ്യാര്‍ഥിനിയില്‍നിന്ന് പരാതി ഇല്ലെന്ന് എഴുതിവാങ്ങിയാല്‍ പാപക്കറ മായുമോ'
തിരുവനന്തപുരം: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ഥിനിയില്‍നിന്ന് പരാതിയില്ലെന്ന് എഴുതിവാങ്ങിയാല്‍ ആ പാപക്കറ മായുമോയെന്ന് എ.ഐ.സി.സി ജന. സെക്രട്ടറി ഉമ്മന്‍ചാണ്ടി.
കാംപസ് ഫാസിസത്തിനെതിരേ കെ.എസ്.യു പാളയം രക്തസാക്ഷിമണ്ഡപത്തില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാകുറിപ്പ് കേരളീയ സമൂഹത്തിന് മുന്നിലെ ചോദ്യചിഹ്നമാണ്. ആശയങ്ങള്‍ക്കപ്പുറം കായികബലത്തില്‍ കലാലയ രാഷ്ട്രീയം നിയന്ത്രിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് യൂനിവേഴ്‌സിറ്റി കോളജിലെ സംഭവവികാസങ്ങള്‍. ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാതെ ഈ ഉന്നതകലാലയം ഭീകരകേന്ദ്രം പോലെ പ്രവര്‍ത്തിക്കുകയാണ്.
കേരളത്തിനുതന്നെ അപമാനകരമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ഇതു മാറണമെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എമാരായ കെ. മുരളീധരന്‍, വി.എസ് ശിവകുമാര്‍, കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എം.എം ഹസന്‍, എം.ആര്‍ തമ്പാന്‍, കാട്ടൂര്‍ നാരായണപിള്ള, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്, സെയ്ദാലി കായിപ്പാടി, ബാബുള്‍ കൃഷ്ണ, സോളമന്‍ അലക്‌സ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."