HOME
DETAILS
MAL
വടക്കാഞ്ചേരി ലൈഫ് പദ്ധതി: നിയമ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
backup
September 24 2020 | 03:09 AM
തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റ് നിര്‍മിച്ചു നല്കുന്ന ഭവനസമുച്ചയം സംബന്ധിച്ച് ചിലര്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രാഥമിക അന്വേഷണത്തിന് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
വടക്കാഞ്ചേരി ഫ്ളാറ്റ് സമുച്ചയം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളെ മൊത്തത്തില്‍ ലൈഫ് മിഷന് പദ്ധതിക്ക് എതിരായി മാറ്റുവാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വടക്കാഞ്ചേരിയിലെ പാര്‍പ്പിട സമുച്ചയ നിര്‍മാണത്തില്‍ ഏതെങ്കിലും രീതിയിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ സുതാര്യമായ അന്വേഷണം നടത്തി ശക്തമായ നടപടികള്‍ ഉണ്ടാകും. നിയമ സംവിധാനത്തില്‍ കൂടിയായിരിക്കും അത്തരം നടപടികള്‍ ഉണ്ടാവുക.
ഒരു വിട്ടുവീഴ്ചയും അക്കാര്യത്തിലുണ്ടാവില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടവര്‍ക്ക് എം.ഒയുവിന്റെ കോപ്പി ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് മുഴുവന്‍ രേഖകളും പരസ്യപ്പെടുത്തണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള മറുപടിയായി ചോദിച്ച രേഖകള്‍ നല്‍കുന്നതിന് സര്‍ക്കാരിന് ഒരുതരത്തിലുള്ള അലംഭാവവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."