HOME
DETAILS
MAL
എന്‍ജിനിയറിങ്,ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു: വരുണ്‍ കെ.എസിന് ഒന്നാം റാങ്ക്
backup
September 24 2020 | 07:09 AM
തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിങ് ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 53,236 പേരാണ് റാങ്ക് പട്ടികയിലുള്ളത്. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ കോട്ടയം സ്വദേശി വരുണ്‍ കെ.എസിനാണ് ഒന്നാം റാങ്ക്.
കണ്ണൂര്‍ സ്വദേശി ഗോകുല്‍ ടി.കെ,മലപ്പുറം സ്വദേശി റിയാസ് മോന് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഫാര്‍മസി പ്രവേശന പരീക്ഷയില്‍ തൃശൂര്‍ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഫലമറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."