HOME
DETAILS
MAL
'എസ്.എസ്.എല്‍.സി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ വിശ്വാസ്യത തകര്‍ത്തു'
backup
May 05 2017 | 21:05 PM
കോഴിക്കോട്: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലാണ് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനമെന്ന് ഓള് കേരളാ സെല്‍ഫ് ഫിനാന്‍സിങ് സ്കൂള്‍ ഫെഡറേഷന് ആരോപിച്ചു.
പരീക്ഷ എഴുതിയ 96ശതമാനം വിദ്യാര്‍ഥികളും വിജയിച്ചത് അധ്യാപകരുടെേെയാ വിദ്യാര്‍ഥികളുടെയോ മികവല്ലെന്നും വിജയശതമാനം കൂട്ടി എയ്ഡഡ് മേഖലയില്‍ ഹയര്‍സെക്കന്‍ഡറിയില്‍ സീറ്റു വര്‍ധിപ്പിച്ച് കോഴ വാങ്ങാന്‍ അവസരം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും ആരോപിച്ചു. ഡി.പി.ഇ.പി മുതല്‍ എസ്.എസ്.എ വരെയുള്ള ലോകബാങ്ക് പദ്ധതികളെ ന്യായീകരിക്കുകയാണ്.
ഈ സമീപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഫെഡറേഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."