HOME
DETAILS

നിഖാബ് ധരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നിയമ സഹായം നല്‍കും: എസ്.കെ.എസ്.എസ്.എഫ്

  
backup
May 12 2019 | 14:05 PM

niqab-issue

കോഴിക്കോട്: നിഖാബ് ധരിച്ച് കാംപസുകളില്‍ വരാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ നിയമസഹായം നല്‍കാന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. ഇതിനായി പ്രത്യേകം അഭിഭാഷകരുടെ പാനല്‍ രൂപീകരിച്ച് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനമാരംഭിക്കും. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെ തടയാന്‍ ഒരു സ്ഥാപന മാനേജ്മെന്റിനും അധികാരമില്ല. കോടതി വിധികള്‍ വളച്ചൊടിച്ച് ചിലരുടെ മതവിരുദ്ധ താല്‍പര്യങ്ങള്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിച്ചേല്‍പ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. സമാനമനസ്‌കരോടൊന്നിച്ച് ഇത്തരം നീക്കങ്ങളെ ശക്തമായി ചെറുത്തു തോല്‍പ്പിക്കും. സമസ്തയേയും മത പണ്ഡിതരേയും അപഹസിക്കുന്ന എം.ഇ.എസ് പ്രസിഡന്റിന്റെ വാചകമടി അവസാനിപ്പിച്ചില്ലെങ്കില്‍ സംഘടനയും സ്ഥാപനങ്ങളും കനത്ത വില നല്‍കേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ഡോ.കെ.ടി ജാബിര്‍ ഹുദവി അധ്യക്ഷത വഹിച്ചു. റഫീഖ് അഹമ്മദ് തിരൂര്‍, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ആശിഖ് കുഴിപ്പുറം, ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്, ശുക്കൂര്‍ ഫൈസി കണ്ണൂര്‍, ശഹീര്‍ ദേശമംഗലം, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍, ഒ.പിഅശ്റഫ്, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഇസ്മായില്‍ യമാനി മംഗലാപുരം എന്നിവര്‍ സംസാരിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago